സെക്രട്ടറി : എന്താ തോമസേ ഉദ്ദേശം
തോമസ് : വെട്ടി കീറണം സഖാവേ.. എന്നാലേ സമാധാനാവൂ…
സെക്രട്ടറി : തോമസേ… കാര്യങ്ങൾ ഞാൻ അറിഞ്ഞു… പക്ഷെ ഇപ്പൊ താൻ മണ്ടത്തരം ഒന്നും കാണിക്കരുത്….
തോമസ് : അതെങ്ങനാ സഖാവേ
സെക്രട്ടറി : ടോ…. നമ്മുടെ മുഖ്യന്റെ മണ്ഡലമാണ്…. ആ ചെക്കനെ താൻ എന്തെങ്കിലും ഇപ്പോ ചെയ്ത പണിയ…. പോരാത്തതിന് 4 മാസം കഴിഞ്ഞാൽ ഇലക്ഷനാ…. അറിയാലോ
തോമസ് : അപ്പൊ ഞാൻ മിണ്ടാത്തെ വാലും ചുരുട്ടി ഇരിക്കണോ…
സെക്രട്ടറി : എല്ലാം ഒന്ന് ആറട്ടെ തോമസേ…
തോമസ് : ഇതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമുണ്ടോ സഖാവേ…
സെക്രട്ടറി : ഓഹ്…..അങ്ങനെ ആണെങ്കിൽ തോമസേ…. മുഖ്യൻ കയൊഴിയും…. ഒപ്പം പാർട്ടിയും…. പിന്നെ അതിന്റെ ഭവിഷ്യത്ത് ഞാൻ പറയണ്ടല്ലോ
സെക്രട്ടറിയുടെ ഭീഷണിയിൽ ഒന്ന് പകച്ചു എങ്കിലും തോമസ് പാർട്ടിയെ പിണക്കാൻ ഭാവമുണ്ടായിരുന്നില്ല..
തോമസ് : സഖാവേ… ഇങ്ങടെ ഭീഷണി പേടിച്ചിട്ടല്ല… പാർട്ടിയെ പിണക്കാൻ ഞാനില്ല
സെക്രട്ടറി : അതാണ് ഏറ്റവും ഉചിതം…
തോമസ് : പക്ഷെ എത്ര നാൾ അടങ്ങിയിരിക്കും എന്നു പറയാനാവില്ല..
സെക്രട്ടറി : ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ…. ഭരണം നമ്മുടെ കയില്ലേക്ക് തന്നെയാ…. അതുകൊണ്ട് ഇലക്ഷൻ കഴിയട്ടെ..
തോമസ് : ശരി സഖാവേ…
സെക്രട്ടറി : പിന്നേ ചെയ്യാനാണെങ്കിൽ നേരിട്ട് വേണ്ട…. ഏൽപ്പിച്ചാൽ മതി…പിന്നെ ഈ കളിയിൽ പാർട്ടി ഇല്ല…
തോമസ് : ഓഹ്…. ശരി സഖാവേ
തോമസ് കാൾ കട്ട് ചെയ്തു…
സെക്രട്ടറിയേ തെറി പറഞ്ഞു തോമസ് നടന്നകന്നു കാറിൽ കയറി…
തോമസ് : വാടാ
ജോൺ : അച്ചായാ അപ്പൊ അവൾ…
തോമസ് : അവൾ പ്രസവിക്കട്ടെ…. നായിന്റെ മോൾ…. അവളുടെ പ്രസവം ഞാൻ സുഖ പ്രസവമാക്കി കൊടുക്കാം
കനലെരിയുന്ന കണ്ണുമായി കാറിലിരിക്കുന്ന തോമസിനെ പുറത്തേക്ക് വന്ന ശ്രീജിത്തും റീനയും നോക്കി….
അപ്പയുടെ മുഖഭാവം മനസിലാക്കിയ റീന പേടിയോടെ ശ്രീജിത്തിന്റെ കയ്യിൽ മുറുക്കി പിടിച്ചു…
തോമസ് : എടി… ഏറിയാൽ ഒരു വർഷം അതിനിടയിൽ തീരും നിന്റെയൊക്കെ ജീവിതം…..അത് വരെ നീയൊക്കെ ആഘോഷിക്ക്….