ഏൽസിക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ ശ്രീജിത്തിന്റെ പെരുമാറ്റവും സംസാരവും നന്നേ ബോധിച്ചു…. ആൺകുട്ടിയാണെന്ന് എൽസിക്ക് മനസിലായി… പക്ഷെ തോമസിന്റെ സ്വഭാവം അവളിൽ എന്നും പേടിയുണർത്തി കൊണ്ടിരുന്നു….
അത് പോലെ തന്നെ റീനയെയും കൂട്ടി ശ്രീജിത്ത് അവന്റെ അമ്മ ശാന്തിയുടെ അടുക്കലെത്തി…. ശാന്തിക്ക് തന്റെ മരുമോളുടെ സൗന്ദര്യവും ശാലീനതയും ബോധിച്ചു…. നല്ല ജോഡികളാണവർ എന്നു ശാന്തിക്ക് മനസ്സിലായി…. ___________________________________________
പക്ഷെ പ്രണയം സത്യത്തിന്റെ അത്രേ മാതൃകയിലാണ്… ഏതാ മൂടി വെച്ചാലും ഒരുനാൾ അത് പുറത്ത് വരും…
കോളേജ് കാലം കഴിഞ്ഞു…. റീന 21 വയസ്സും ശ്രീജിത്ത് 22 വയസ്സും കടന്നിരുന്നു… ഒരുനാൾ കറക്കത്തിനിടയിൽ റോണിയുടെ കൂട്ടുകാരൻ വഴിയാണ് ഇവരുടെ ബന്ധത്തെ പറ്റി മാളിയേക്കൽ കുടുംബമറിഞ്ഞത്….
പിന്നെന്തു സംഭവിക്കണമെന്ന് പറയേണ്ടതില്ലല്ലോ…
റീനയേ തല്ലിയും കുത്തുവാക്കുക്കൾ പറഞ്ഞും മുറിയിൽ അടച്ചിട്ടു…
എൽസിക്കും കിട്ടി പൊതിരെ തല്ല്…. പിന്നെ ഗുണ്ടകൾ വഴി ശ്രീജിത്തിനെതീരെ ഭീഷണിയും കയ്യേറ്റവും…
പക്ഷെ തോമസ് ഒരു പരിധി നിശ്ചയിച്ചു… കാരണം നാണക്കേട് തനിക്കാണ്…. അതുകൊണ്ട് അധികമാരും അറിയാതെ അതിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു…..
____________________________________________
ഒരുനാൾ പള്ളിയിലെക്കെന്നു പറഞ്ഞു ജോയുടെയും എൽസിയുടെയും കൂടെ പള്ളിയിലേക്ക് പോയ റീന അവിടുന്ന് ചാടുകയായിരുന്നു… എല്ലാത്തിനും അവരെ സഹായിച്ചത് ജോയ് ആയിരുന്നു…..പക്ഷെ ജോയ്ക്ക് ഒരു പ്രശ്നവും വരാത്ത രീതിയിൽ എൽസി കാര്യങ്ങൾ ഏറ്റു….
തോമസിന്റെ വക അടിനാഭിക്ക് കിട്ടിയ ചവിട്ടിന്റെ വേദന ഇന്നും ഏൽസിക്ക് വിട്ടു മാറിയിട്ടില്ല….. കുടുബത്തിന്റെ മാനം കളഞ്ഞ സ്വന്തം മോളെ കൊത്തി നുറുക്കാൻ തീരുമാനിച്ചു തോമസ്..
ശ്രീജിത്തിന്റെ വീട് ലക്ഷ്യമാക്കി വെച്ച ജോണും പീറ്ററും പക്ഷെ ഒന്ന് മനസ്സിലാക്കിയില്ല….. ശ്രീജിത്ത് അവന്റെ ബുദ്ധിയുപയോഗിച്ച് ആദ്യമേ വക്കീലിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു….
പോലീസ് സ്റ്റേഷനിൽ നിന്നു കാൾ വന്നു തോമസും ജോണും പീറ്ററും റോണിയും സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു… അവിടെ ശ്രീജിത്തിന്റെ കുറച്ചു കൂട്ടുകാരും പിന്നെ ശ്രീജിത്തും തന്റെ മകളായ റീനയും കല്യാണ മാല അണിഞ്ഞു നിൽപുണ്ടായിരുന്നു…
അവളെ കണ്ടതും തോമസ് പാഞ്ഞടുത്തു… പക്ഷെ സർക്കിൾ ഇൻസ്‌പെക്ടർ മനോജ് അതിനു തടസ്സമായി ഇടയിൽ കയറി….