അച്ഛന്റെ മരണ ശേഷം അമ്മ തന്നിലേക്ക് ഒതുങ്ങി.. മാമിയുടെ കുത്തുവാക്കുകൾ കേട്ടു കഴിഞ്ഞ ബാല്യമായിരുന്നു ശ്രീജിത്തിന്റേത്…. പിന്നെ അവന്റെ അമ്മ ഒറ്റയ്ക്ക് പൊരുതി അവനെ വളർത്തി വലുതാക്കി ആണാക്കി വളർത്തിയത്തോടെയാണ് അമ്മയുടെ മുഖത്തു അല്പമെങ്കിലും ആശ്വാസം അവനു കാണാനായത്… ആ അമ്മ അവന്റെ കൂടെയുള്ളപ്പോൾ ഏതൊരു പെണ്ണിന്റെയും മനസ്സ് വായിക്കാൻ അവനെളുപ്പമായി…. അങ്ങനെയാണ് ശ്രീജിത്ത് റീനയിലേക്ക് അടുക്കുന്നത്…
റീനയും ശ്രീജിത്തിലേക്ക് അടുത്ത് കൊണ്ടിരുന്നു… അവളുടെ ക്ലാസ്സ് അല്ലെങ്കിൽ പോലും അവളോട് മിണ്ടുവാനും അടുക്കുവാനും ധൈര്യം കാണിച്ച ശ്രീജിത്തിനോട് അവൾക്ക് ബഹുമാനം തോന്നി… ഒപ്പം ചെറിയ ഇഷ്ടവും..
പക്ഷെ ഇതൊക്കെ തന്നെ അറിയാത്തതുകൊണ്ടാവുമെന്ന് റീന മനസ്സിലാക്കി…. പക്ഷെ എന്നിരുന്നാലും അവരുടെ ബന്ധം വളർന്നു…. ചെറിയ ഇഷ്ടത്തിൽ നിന്നു പ്രണയത്തിലേക്ക് വഴിമാറാൻ അധിക നാളുകൾ വേണ്ടി വന്നില്ല… പക്ഷെ എല്ലാം വളരെ രഹസ്യമായിരുന്നു എന്നു മാത്രം…
റീനയുടെ മനസ്സിൽ ആ പൂമ്പാറ്റ കാലം വീണ്ടുമെത്തി… സിനിമകളും പാട്ടുകളും അവൾ വീണ്ടും കേട്ടു തുടങ്ങി…
ഈ മാറ്റം ആദ്യം മനസ്സിലാക്കിയത് എൽസി ആയിരുന്നു… തന്റെ മകളുടെ മനസ്സിലെ ഇഷ്ടം എൽസിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ…
പക്ഷെ കാര്യങ്ങൾ അറിഞ്ഞാൽ തന്നിൽ നിന്നു അകന്നു പോയേക്കുമെന്ന് വിചാരിച്ച ശ്രീജിത്തിനോട് ആദ്യമേ അവളെ പറ്റി സത്യം പറയാൻ തയ്യാറായി…
പക്ഷെ അവളുടെ തറവാട് മഹിമ കേട്ട ശ്രീജിത്ത് അവളിലേക്ക് കൂടുതൽ അടുക്കുകയാണുണ്ടായത് ….അതവരുടെ സ്വത്ത് കണ്ടിട്ടല്ല…. അവളിൽ തന്റെ അമ്മയുടെ പ്രതിരൂപം കണ്ടു തന്നെ…. ഇത്രയും സുന്ദരിയായ പെണ്ണു നരകിക്കുന്നത് കണ്ടു അവളെ കരകയറ്റാൻ അവന് ശ്രമിക്കാൻ അവനു പ്രചോദനം അമ്മ തന്നെ ….
പ്രണയത്തിലേക്ക് വഴുതി വീണ അവർ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു…..ശ്രീജിത്ത് അവന്റെ കഥകൾ എല്ലാം അവളോട് പറഞ്ഞു…
പിരിയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി…. ശ്രീജിത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു… അല്ലെങ്കിൽ അവന്റെ മിടുക്ക് കോണ്ട് നേടിയെടുത്തു….അവരിൽ ചിലരൊക്കെ ഈ ബന്ധത്തിന് കൂട്ടായി നിന്നു…
അങ്ങനെ റീനയും ശ്രീജിത്തും പ്രേമിച്ചു നടന്നു…..ഇതിനിടയിൽ ശ്രീജിത്ത് റീനയേ അവളുടെ മമ്മയെ കണ്ടു അനുഗ്രഹമൊക്കെ വാങ്ങി….