സ്കൂളിലും ഇതൊക്കെ തന്നെ ആയിരുന്നു റീനയുടെ അവസ്ഥ….. ആരും കൂട്ടില്ല… ഉണ്ടായിരുന്ന പെൺകൂട്ടുകാരികൾ ഒക്കെ ഇവളുടെ അപ്പനെയും എളേപ്പന്മാരുടെയും കഥകൾ കേട്ടറിഞ്ഞു സ്വയം ഒഴിഞ്ഞു മാറി….
ഡിഗ്രിക്ക് ചേർന്നതായിരുന്നു അവളുടെ ജീവിതത്തിലെ വഴിതിരിവ്. അപ്പോഴേക്കും അവൾ സൗന്ദര്യത്തിന്റെ നിറകുടമായി മാറി…. അവളെ അഴകിന്റെ ദേവതയായി വരെ സങ്കല്പിച്ചു ആ നാട്ടിലെയും പിന്നെ കോളേജിലെയും ചുള്ളന്മാർ മനസ്സിൽ തലോലിച്ച് നടന്നെങ്കിലും മാളിയേക്കലിലെ കുട്ടിയാണെന്ന് അറിയുമ്പോഴേക്കും എല്ലാരും ആ മോഹം ഉപേക്ഷിക്കുകയായിരുന്നു….
അവളുടെ മനസ്സും തേങ്ങുന്നുണ്ടായിരുന്നു ഏതെങ്കിലും ഒരാൾ അവളെ ഒന്ന് പ്രൊപ്പോസ് ചെയ്യുവാനോ അല്ലെങ്കിൽ ഒരു കത്തെങ്കിലും ലഭിക്കുവാനായി…ഒറ്റയ്ക്ക് എല്ലാം സഹിച്ചു മതിയായി…. ഒരു കൂട്ടു അവളും പ്രതീക്ഷിച്ചു….
ഒരിക്കൽ പ്ലസ് ടു പഠിക്കുമ്പോൾ അനീഷ് എന്നു പറയുന്ന സയൻസ് ക്ലാസ്സിലെ പയ്യൻ ക്ലാസ്സ് കഴിഞ്ഞു എന്നോട് വഴിവക്കിൽ വെച്ചു നടന്നു സംസാരിച്ചതിന് ജോൺ എളേപ്പൻ അവന്റെ വീട്ടിൽ ചെന്നു പ്രശ്‌നമുണ്ടാക്കിയത് അവൾക്കോർമ്മ വന്നു…
അതോടെ ആ നാട്ടിൽ ആരും തന്നെ ഇവളെ സമീപിക്കാൻ പോലും പോയില്ല…. ജീവനല്ലേ വലുത്…. പക്ഷെ ഇത്രയ്ക്കും സുന്ദരിയായ ഒരാളെ ആർക്കും കിട്ടില്ലല്ലോ എന്നാ ചിന്തയായിരുന്നു പൂവാലന്മാർക്ക്…
പതിയെ പതിയെ പ്രണയം എന്ന വികാരമൊക്കെ അവളുടെ മനസ്സിൽ നിന്നു മാഞ്ഞു തുടങ്ങി…. പ്രണയ സിനിമകളും പാട്ടുകളുമൊക്കെ അവൾ കാണുന്നതും കേൾക്കുന്നതും ഒഴിവാക്കി…
തന്നെ അപ്പൻ കെട്ടിച്ചയക്കുകയാണെങ്കിൽ പോലും അവരുടെ അതെ മനസ്സുള്ള വല്ല ബിസിനസ് പ്രഭുക്കന്മാരുടെ മക്കളെ കൊണ്ടാകും….. അതിലും ഭേദം ഈ ജീവിതമങ് അവസാനിപ്പിക്കുന്നതാ..
ആത്‍മഹത്യ പലപ്പോഴും അവൾക്ക് തോന്നിയിട്ടുള്ളതാണ്… പക്ഷെ മമ്മ… ജോയ്…. ഇവരുടെ കാര്യം ആലോചിക്കുമ്പോൾ അവൾ പിന്മാറും… പിന്നെ അതിനുള്ള ധൈര്യവും ഇല്ല….
അങ്ങനെ ഇരിക്കുമ്പോൾ ആണ് അവളുടെ ജീവിതത്തിലേക്കോരുവൻ കടന്നു വരുന്നത്…. അവൾ സെക്കന്റ് ഇയർ പഠിക്കുമ്പോൾ ആയിരുന്നു….. സമപ്രായക്കാരനായ ശ്രീജിത്ത് എന്നു പറയുന്ന റീനയുടെ ശ്രീയേട്ടൻ വരുന്നത് …..
ശ്രീജിത്ത്…..പേരാമ്പ്രക്കാരനായിരുന്നു ശ്രീജിത്ത് മാധവൻ…..അവന്റെ അമ്മയുടെ തറവാടായിരുന്നു അവിടെ…..ശ്രീജിത്ത് ഈ നാട്ടിലേക്ക് താമസം മാറ്റി വന്നതേയുള്ളൂ…..ഈ നാടെന്നു പറയുമ്പോ ധർമ്മടം….ഏകദേശം മൂന്നുമാസമായി വരുന്നു….. അമ്മയുടെ തറവാടിനടുത്തു ആയിരുന്നു ഇത്രയും കാലം…. അവിടെയുണ്ടായിരുന്ന വീടും പറമ്പും വിറ്റിട്ടാണ് ഇങ്ങോട്ടു പോന്നത്… അച്ഛന്റെ മരണ ശേഷം അമ്മ അമ്മയുടെ വീട്ടിലേക്ക് മാറി…. അമ്മാവന്റെ തൊട്ടടുത്തു ചെറിയ ഒരു പറമ്പും അതിലൊരു കൊച്ചു വീടുമായിരുന്നു അവന്റെയും അവന്റെ അമ്മ ശാന്തിയുടെയും ഏക സമ്പാദ്യം….