ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Posted by

തോമസ് :എന്റെ അപ്പനപ്പൂപ്പന്മാർ നേടിയെടുത്ത പേരാണ് മാളിയേക്കൽ എന്നുള്ളത്…. തറവാടിന്റെ പേര് കുളമാക്കി ഈ തൊമസിനും അനിയന്മാർക്കും നാണം വരുത്തി വെച്ചു ഹിന്ദു തെണ്ടിയുടെ കൂടെ ഒളിച്ചോടിയ നീന്റെ മകളെയും ഞാൻ തീർക്കും….

എൽസി : കർത്താവെ……ഈ പാപികളെ വെറുതെ വിടരുതേ….

തോമസ് : കർത്താവിനുള്ളത് ഞാൻ കൊടുത്തോളം…

എൽസി മുറിയിലേക്ക് കയറി കരച്ചിൽ തുടർന്നു….

തോമസ് ചാരുകസേരയിലേക്ക് വീണ്ടും ചാഞ്ഞു…..

_____________________________________________

കണ്ണൂരിൽ മാളിയേക്കൽ തോമസ്, ജോൺ,പീറ്റർ… ഇവരെ അറിയാത്തവർ വിരളം…..

ചെയ്യാത്ത ബിസിനസ്സില്ല…. ഇല്ലാത്ത ഉന്നത ബന്ധങ്ങളില്ല…. പോരാത്തതിന് പാർട്ടി അനുഭാവിയും….

എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം… പിന്നെ പോലീസും സർക്കാരും കയ്യിൽ തന്നെ….

തോമസ്, ജോൺ, പീറ്റർ ഇവരിൽ ആരാണ് ഏറ്റവും വലിയ ക്രൂരൻ എന്നു ചോദിച്ചാൽ എല്ലാവരും എന്നു പറയേണ്ടി വരും…. എന്തിനേറെ, തോമസിന്റെ മകൻ റോണിയും അപ്പന്റെയും എളേപ്പന്മാരുടെയും തനി പകർപ്പാണ് സ്വഭാവത്തിൽ….

അവർക്കെതിരെ വിരലനക്കാൻ ആരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല….

ഈ തോമസിന്റെ മക്കളാണ് റോണിയും റീനയും….

ജോണിന് ഒറ്റ മോൻ…. ജോയ്….

പീറ്ററിനു രണ്ട് ചെറിയ മക്കൾ….. ഇരട്ടകളാ…

_________________________________________

റീന…. മാളിയേക്കൽ തറവാട്ടിലെ ഏക പെൺതരി…… അപ്സരസിനെക്കാൾ കൂടുതൽ സൗന്ദര്യമെന്നേ പറയൂ…. കുറവാണെന്നു അവളെ കണ്ടാലാരും പറയില്ല….

ആഡംബര വീട്ടിൽ വളർന്നും എല്ലാ സൗകര്യങ്ങളുടെ നടുവിൽ ജീവിച്ചും റീന എന്നും ഒറ്റക്കായിരുന്നു…..അവളുടെ ഏക ആശ്വാസം അവളുടെ മമ്മ എൽസിയും ജോണിന്റെ മകൻ ജോയും ആയിരുന്നു….. ബാക്കിയൊക്കെ ഒരേ പ്രകൃതക്കാർ…

ചെറുപ്പം തൊട്ടേ അവൾക്ക് ആരും കൂട്ടില്ലായിരുന്നു…അവളുടെ ചേട്ടൻ റോണി….7 വയസിനു ഇളയതാണവൾ…. എന്നാലും ഒരു അനിയത്തി കുട്ടിയോട് നൽകേണ്ട ഒരു ലാളനയും അവൾക്ക് കിട്ടിയില്ല….റോണിയ്ക്ക് അപ്പന്റെ അടുത്തേക്ക് വളരാനായിരുന്നു ആഗ്രഹം…..

എളേപ്പന്മാരോ അവരുടെ ഭാര്യമാരോ ഒക്കെ ചെകുത്താന്റെ സന്തതികളെ പോലെ അവൾക്ക് ചെറുപ്പം തൊട്ടേ തോന്നി…

ആ വലിയ വീട്ടിൽ അവൾക്ക് അവളുടെ മമ്മ ആയിരുന്നു എല്ലാം….. പിന്നെ ജോയ് ജനിച്ചതോടെ അവനായി അവളുടെ കൂട്ട്…..

റീന വളർത്തിയതിനാലാവം…..18 വയസ്സ് കഴിഞ്ഞ ജോയ്ക്ക് നന്മയുള്ള മനസ്സായിരുന്നു…. ഒരു മനുഷ്യനായി വളർന്നു…..അലിവുള്ളവൻ….

Leave a Reply

Your email address will not be published. Required fields are marked *