ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Posted by

കോമ്പൗണ്ടന്റ് മെമ്പറെ നോക്കി…

മെമ്പർ : മോളെ വേണ്ട…

റീന : എനിക്ക് ഏട്ടനെ കാണണം…

റീന ശ്രീജിത്തിന്റെ സ്‌ട്രെചറിൽ പിടി മുറുക്കി…. മെമ്പറും ബാലനും അവളെ പിന്തിരിക്കാൻ നോക്കി

റീന : എന്നെ കാണിക്ക് ബാലേട്ടാ….. പ്ലീസ്… ഒരു വട്ടം…… ഒരു വട്ടം… എന്നെ കാണിക്കില്ലേ…… ശ്രീയേട്ടാ…….. മോളു വന്നേട്ടാ……. പാച്ചുവിനെ വിളിക്കെട്ടാ………..

ബാലൻ : മാറ് മോളെ…

റീന : ദേവി ചേച്ചി പറ…. എന്നെ കാണിക്കാൻ പറയേച്ചി….

ബാലൻ : കാണിക്കാൻ മാത്രം ഒന്നുമില്ല മോളെ……

ശബ്ദം നുറുങ്ങി ബാലനത് പറഞ്ഞൊപ്പിച്ചു….

അത് കേട്ടു ദേവിയും റീനയും തകർന്നു….. ബാലന്റെ മടിയിലേക്ക് റീന തളർന്നു വീണു….

കണ്ടു നിന്ന നാട്ടുകാർക്കും കൂട്ടുകാർക്കും ആ സങ്കടം കണ്ട് സഹിക്കാനായില്ല…

സങ്കട കടലിനുള്ളിൽ ഇതെല്ലാം നിന്നു കാണുകയായിരുന്നു റോണിയും കിങ്കരന്മാരും……

______________________________________________

തോമസിന്റെ ഫോൺ ബെല്ലടിച്ചു… റോണിയാണ്

അപ്പുറത് പീറ്ററും ജോണും ഉണ്ടായിരുന്നു…

തോമസ് : എന്തായി…

റോണി : അപ്പ… ഇന്നുണ്ടാവില്ല…. നാളെയാണ് പോസ്റ്റ്‌ മോർട്ടം….

തോമസ് : ഓഹ്…. പിന്നെ ആ കഴുവേറി മോളില്ലേടാ അവിടെ

റോണി : ഉണ്ട് അപ്പ…പിന്നെ നമ്മുടെ ജോയും ഉണ്ട് കൂടെ…

തോമസ് : ജോണേ… നമ്മുടെ ജോയ്മോൻ അവിടെയുണ്ട്….

തോമസ് ജോണിനെ നോക്കി …

ജോൺ : തന്തക്ക് പിറക്കാത്തവൻ…

തോമസ് : ആ വിടടാ….. അവൻ അവളെ ആശ്വസിപ്പിക്കട്ടെ….

തോമസ് കാൾ കട്ട്‌ ആക്കി….

തോമസ് : പീറ്ററെ…. നാളെ….

പീറ്റർ : മം…

ജോൺ : ഈ അവസ്ഥയിൽ അങ്ങോട്ട് പോണോ അച്ചായാ… നാട്ടുകാർ

തോമസ് : ഏതു നാട്ടുകാർ…. ഈ മാളിയേക്കൽ തോമസിന്റെയും അനിയന്മാരുടെയും മുന്നിലേതു നാട്ടുകാർക്കാടാ ചങ്കുറപ്പുള്ളത്…..

ആശ്വാസത്തോടെ തോമസ് തന്റെ അപ്പൻ മാളിയേക്കൽ റപ്പായിയുടെ ഫോട്ടോയിലേക്ക് നോക്കി നിന്നു….

____________________________________________

ആശുപത്രി മോർച്ചറിയിൽ ശാന്തിയും ശ്രീയും പോസ്റ്റ്‌ മോർട്ടം കാത്തു കിടക്കുമ്പോൾ അതെ ആശുപത്രിയിൽ തളർന്നു അവശയായി ഡ്രിപ്പിട്ട് കിടക്കുകയായിരുന്നു റീന……

ഗ്ളൂക്കോസിന്റെ പ്രഭാവവും പിന്നെ മരുന്നിന്റെ പിൻബലത്തിലും റീന വൈകീട്ടോടെ കണ്ണു തുറന്നു….

Leave a Reply

Your email address will not be published. Required fields are marked *