__________________________________________
ബാലൻ ചെന്നു വണ്ടിയിൽ കയറി…ദേവിയെയും റീനയെയും കൂട്ടി മോർച്ചറിക്ക് അടുത്തേക്ക് നീങ്ങി… പാച്ചു ഒന്നും അറിയാത്ത ജോയ്യുടെ മടിയിൽ കിടന്നുറങ്ങി…..
അവിടെ ചെന്നു കാർ നിർത്തി…..
ബാലൻ : ഇപ്പൊ കൊണ്ട് വരും…
ഗദ്ഗദത്തോടെയാണ് ബാലനത് പറഞ്ഞത്….
റീന : അയ്യോ………….. അമ്മ………. സഹിക്കണില്ല……
കാറിൽ അവശയായി തളർന്നു ദേവിയുടെ തോളിൽ ചാഞ്ഞു കിടന്നു റീന…..
ദേവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല……
ബാലൻ : ദേവി…. റോഷനിയെ വിളിച്ചോ…
ദേവി : അവർ പുറപെട്ടിട്ടുണ്ട്
ബാലൻ : ജോയ് മോനെ…… മമ്മ….
ജോയ് : എനിക്കറിയില്ല ബാലേട്ടാ… ഇങ്ങോട്ട് കൊണ്ട് വരാൻ പറ്റിയ അവസ്ഥയല്ല…
പിന്നെയാണ് ദേവി ബാലനോട് അത് ചോദിച്ചത്…..
ദേവി : ബാലേട്ടാ…..
ബാലൻ ദേവിയെ നോക്കി….
ദേവി: അറിയിക്കണ്ടെ
ബാലൻ റീനയെയും ജോയ് മോനെയും നോക്കി….ബാലന് ആകെ ടെൻഷൻ കയറി….
റീന തലയൊന്ന് ഉയർത്തി ദേവി ചേച്ചിയേ നോക്കി…..
ബാലൻ : ഞാൻ എങ്ങനെയാടി ഇതറിയിക്കാ…
ദേവി : അറിയിക്കാതെ എങ്ങനെയാ ചേട്ടാ….
റീനയും ജോയും ബാലനെയും ദേവിയെയും നോക്കി…
ആരെ അറിയിക്കാനാണ് ഇവർ പറയുന്നത്….. ഇനി ആരെയാണ് അറിയിക്കാനുള്ളത്….റീനയ്ക്കും ജോയ് മോനും ഈ സംശയമുണ്ടായിരുന്നു….
ജോയ് അത് ചോദിക്കാൻ തുനിഞ്ഞതും രണ്ട് സ്‌ട്രെചറുകൾ തുണി കൊണ്ട് മൂടി അവരുടെ മുന്നിലൂടെ മോർച്ചറിയിലേക്ക് നീങ്ങുകയായിരുന്നു…..അതിനൊപ്പം മെമ്പറും ഉണ്ടായിരുന്നു…
റീന ആ സ്ട്രച്ചറുകൾ കണ്ടു കാറിൽ നിന്നിറങ്ങിയോടി…..പിന്നാലെ ബാലനും ദേവിയും….
ശ്രീജിത്തിന്റെ കൂട്ടുകാരും പിന്നെ കുറച്ചു നാട്ടുകാരും ഒത്തു കൂടി….
അലറി കരഞ്ഞുകൊണ്ട് റീന ഒരു സ്ട്രച്ചറിൽ എത്തി….മെമ്പർ കോമ്പൗണ്ടന്റിനോട് ആംഗ്യം കാണിച്ചപ്പോൾ തുണി മാറ്റി…..
ചേതനയറ്റ ശാന്തിയുടെ മൃതദേഹം കണ്ടു ബാലനും ദേവിയും വിതുമ്പി… റീന അമ്മയെ പുണർന്നു വാവിട്ടു കരഞ്ഞു….
മെമ്പർ : മോളെ മാറ്… അവർ കൊണ്ട് പോകട്ടെ….
റീന ശാന്തിയിൽ നിന്നു മാറി… പിന്നിലുള്ള സ്ട്രച്ചറിലേക്ക് നോക്കി…. അത് മൂടി തന്നെ ഇരുന്നു….
മെമ്പർ ബാലനെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു…
റീന : എനിക്ക് കാണണം….