റീന : കർത്താവെ……, എന്നോടെന്തിനാ ഇങ്ങനെ ചെയ്തത്…….. ഞാനാർക്കും ഒരു ദ്രോഹം ചെയ്തില്ലല്ലോ…….ഞാൻ എങ്ങനെ സഹിക്കും….എന്റെ കർത്താവെ…..
അവളുടെ കരച്ചിലിനൊപ്പം പാച്ചുവിന്റെ കരച്ചിലും ഉയർന്നു…. അവളുടെ നിലവിളി കേട്ടു ബാലനും ജോയും തേങ്ങി കരഞ്ഞു… ഒപ്പം റഷീദും കൂട്ടരും…..
___________________________________________
ആശുപത്രിയുടെ പുറത്ത് കാറിൽ കിടന്നു കരഞ്ഞു കൊണ്ടിരിക്കുകയായിരിന്നു റീന…. ഒപ്പം ദേവിയും… ദേവിയുടെ മടിയിലായിരുന്നു പാച്ചു….
വാർത്തയറിഞ്ഞു ശ്രീജിത്തിന്റെ കൂട്ടുകാരും പിന്നെ അടുത്ത ആളുകളുമൊക്കെ ആശുപത്രിയിലേക്ക് എത്തി കൊണ്ടിരുന്നു..
ബാലനും ജോയും പിന്നെ പഞ്ചായത് മെമ്പറും കൂടി ഡോക്ടറുടെ വരവിനായി കാബിന്റെ മുമ്പിൽ കാത്തു നിൽക്കുവായിരുന്നു….
മെമ്പർ : ബാലാ… ഡോക്ടർ വരുന്നുണ്ട്…
ഡോക്ടർ : നിങ്ങൾ…
ബാലൻ : ആക്‌സിഡന്റ് കേസ്…
ഡോക്ടർ : ഓഹ്…രാവിലെ കൊണ്ട് വന്ന…. നിങ്ങൾ
മെമ്പർ : ഇത് ചേട്ടനാണ്
ബാലനെ ചൂണ്ടിയാണു മെമ്പർ പറഞ്ഞത്….. ഇത് ശ്രീജിത്തിന്റെ അളിയനും….
ഡോക്ടർ ജോയ്യേ നോക്കി…
ഡോക്ടർ : മരിച്ചവർ…
മെമ്പർ : അവർ അമ്മയും മകനുമാണ്….
ഡോക്ടർ : ഓഹ്…..അത്…. സോറി…. രക്ഷിക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല….. ആ പയ്യൻ സ്പോട്ടിൽ തന്നെ തീർന്നിരുന്നു…
ജോയ്യുടെ വറ്റിയ കണ്ണുകൾ വീണ്ടും നിറഞ്ഞു…
ഡോക്ടർ : ആ സ്ത്രീ….അവർ ഇവിടെ എത്തിയാണ് മരിച്ചത്…. സീരിയസ് ഹെഡ് ഇഞ്ചുറി ആയിരുന്നു…. പിന്നെ ബ്ലീഡിങ്ങും….
ബാലൻ ചുമരിലേക്ക് ചാരി നിന്നു…
ഡോക്ടർ : പിന്നെ നിങ്ങൾ ഒന്ന് വരൂ…
മെമ്പറെ ഡോക്ടർ മാറ്റി നിർത്തിയാണ് പറഞ്ഞത്
ഡോക്ടർ : ആ പയ്യന്റെ…. കാര്യമായിട്ടൊന്നും കിട്ടിയില്ല… ഹെഡ് ഫുൾ ക്രഷ് ആയി…. പിന്നെ ഓടിച്ച ബൈക്ക് തന്നെ റിബ്‌സിലേക്ക് കയറി… ഇന്റെർനൽ ഡാമേജ് നന്നായി ഉണ്ട്… സൊ….എക്സ്പോസ് ചെയ്യണ്ട എന്നു പറഞ്ഞിട്ടുണ്ട്….
മെമ്പർ : ഡോക്ടർ…
ഡോക്ടർ – എന്തായാലും പോസ്റ്റ് മോർട്ടം നാളെ രാവിലെ ഉണ്ടാവൂ… ഇന്നീ നേരമായില്ലേ…. ബോഡി മോർച്ചറിയിലേക്ക് കുറച്ചു കഴിഞ്ഞു മാറ്റും…
മെമ്പർ ചെന്നു ബാലനോട് ഈ കാര്യം പറഞ്ഞു.. കരഞ്ഞു കൊണ്ട് അവിടുന്ന് അവർ ഇറങ്ങി പോകുമ്പോൾ പോലീസ് ഡോക്ടറുടെ റിപ്പോർട്ടിനു വേണ്ടി കയറി വരുകയായിരുന്നു…..