ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Posted by

റീന : അമ്മയിപ്പോ വന്നിട്ട് പാപം തരാട്ടോ….

റീന ചെന്നു വാതിൽ തുറന്നപ്പോൾ റഷീദും പിന്നെ അവൾക്ക് അറിയാവുന്ന രണ്ട് പേരും ഉണ്ടായിരുന്നു…

എല്ലാവരും തല കുമ്പിട്ടു നിന്നു…

റീന : എന്താ റഷീദേട്ടാ….

റഷീദിന്റെ മറവിൽ മാറി നിന്ന ജോയ് മോനെ കണ്ടു റീന പകച്ചു…

റീന : ജോയ്… നീയും ഉണ്ടായിരുന്നോ…

ജോയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു റീനയ്ക്ക് എന്തോ പന്തികേട് തോന്നി….

പെട്ടെന്നാണ് അപ്പുറത്തെ വീട്ടിൽ നിന്നു ദേവിയുടെ അലറി കരയുന്ന ശബ്ദം റീന കേട്ടത്…. ഇത്രയും ഉറക്കെ ദേവി ചേച്ചി കരയണമെങ്കിൽ എന്തോ പന്തികേടുണ്ട്…

റീന : ജോയ്… പറ….. എന്താടാ…

റീന ഉരുകി തുടങ്ങിയിരുന്നു…. ശരീരം വിയർത്തു ചൂട് തുടങ്ങി…

ജോയ് കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി സോഫയിലിരുന്നു കരഞ്ഞു…..

ഒപ്പം അപ്പുറത്ത് നിന്നു ദേവിയുടെ കരച്ചിലും നിലവിളിയും കേട്ടു റീന അങ്ങോട്ട് ജനാലയിലേക്ക് നോക്കി…..

റീന : ചേച്ചി…. ചേച്ചി

റീനയും കരഞ്ഞു തുടങ്ങിയിരുന്നു…അവൾ തിരിഞ്ഞതും ബാലൻ അടുക്കള വഴി ഉള്ളിലേക്ക് കയറി….

ബാലനെ കണ്ടതും റീന അടുത്തേക്ക്…

റീന : ബാലേട്ടാ…. എ…. എ…… എൻ…… എന്താ…… എന്താ പറ്റിയത്..

ബാലനും ഉത്തരം പറയാൻ ആയില്ല… പക്ഷെ കരഞ്ഞു കൊണ്ടിരുന്നു….

റീന ജോയുടെ നേരെ നോക്കി… അവനും കരച്ചിലായിരുന്നു…

ജോയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ മേശയിലിരുന്ന അവളുടെ ഫോൺ റിങ് ചെയ്തു….

എടുത്തു നോക്കിയപ്പോൾ മമ്മ….

റീന : മമ്മ

വിറയലോടെ അവൾ ആ കാൾ എടുത്തു…. അപ്പുറത് മമ്മ കരയുകയായിരുന്നു…..

എൽസി : മോളെ… എങ്ങനെ ഞാൻ പറയും…..

റീനയുടെ കണ്ണിൽ നിന്നു ധാരയായി കണ്ണീരോഴുകി..

റീന : മമ്മ…..

എൽസി : കൊന്നു കളഞ്ഞെടി നിന്റെ അപ്പൻ……. ശ്രീജിത്തിനെയും അമ്മയെയും കൊന്നു കളഞ്ഞെടി മോളെ…….

റീനയുടെ കയ്യിൽ നിന്നു ഫോൺ താഴെ വീണു… അവൾക്ക്ക് കേട്ടത് ഉൾക്കൊള്ളാനായില്ല… പറഞ്ഞത് ഒരു മൂളൽ പോലെ തലയ്ക്കു ചുറ്റും കറങ്ങി കൊണ്ടിരുന്നു….

തളർച്ചയോടെ അവൾ നിലത്തിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *