എല്ലാവരും തലയാട്ടി…..
_______________________________________________
തന്റെ സ്റ്റേഷനറി കടയിൽ ഇരുന്നു പത്രം വായിക്കുകയായിയുന്നു ബാലൻ…. ബൈക്കിൽ പാഞ്ഞു വന്നെത്തിയ റഷീദിന്റെ മുഖഭവം കണ്ടു ബാലൻ എണീറ്റു…
റഷീദ് : ബാലേട്ടാ…
ബാലനെന്തോ പന്തികേട് തോന്നി…
ബാലൻ : എന്താടാ….
റഷീദ് : മൂന്നാംകല്ല് വളവിൽ അപകടം….
ബാലന്റെ നെറ്റി വിയർത്തു…
റഷീദ് : നമ്മുടെ ശ്രീജിത്തും അമ്മയുമാണെന്നാ കേട്ടത്…
ബാലൻ : ദൈവമേ……. നീ എന്താടാ ഈ പറയുന്നേ… സത്യമാണോ…
റഷീദ് : വിപിനാണ് വിളിച്ചു പറഞ്ഞത്… ബൈക്ക് അവന്റേതാ….
ബാലൻ : ചതിച്ചല്ലോ ഈശ്വരാ… അവർക്ക്??
റഷീദ് കരഞ്ഞു കൊണ്ട് തലയാട്ടി…. അതിൽ നിന്നു ബാലന് ഉത്തരം മനസ്സിലായി…
ബാലൻ തളർച്ചയോടെ കസേരയിലേക്ക് വീണു…കുറെ മുഖങ്ങളും നിമിഷങ്ങളും ബാലന്റെ മനസ്സിൽ കൂടെ ഓടി പോയി….
റഷീദ് : നമ്മുക്ക് പോകണ്ടേ…
ബാലൻ : എനിക്ക് പറ്റില്ലെടാ…. ഞാൻ എങ്ങനെ ആ പെണ്ണിനോട്…. ഈശ്വര…..
ബാലന്റെ നെഞ്ച് പൊട്ടി തകർന്നു…..അപ്പോഴേക്കും ആ വാർത്ത നാട്ടിൽ പരക്കാൻ തുടങ്ങി….
ബാലന്റെ ഫോണിലേക്ക് കാൾ വന്നു… ബാലൻ എടുത്തു നോക്കിയപ്പോൾ ജോയ്….
ബാലൻ : ജോയ്മോനെ
അപ്പുറത് ജോയ് കരയുകയായിരുന്നു…. ശബ്ദം ഒന്നും വ്യക്തമായിരുന്നില്ല….
ബാലൻ : മോനെ…..
ജോയ് : ചേച്ചിയോട് എങ്ങനെ പറയും ബാലേട്ടാ….
ബാലൻ : നീ എങ്ങനെ അറിഞ്ഞേ…
ജോയ് : അപ്പനും വല്യപ്പനും കൂടാ ചെയ്തത്…..
ബാലൻ അത് കേട്ടു ഞെട്ടി….
ബാലൻ : ജോയ്മോനെ…
ജോയ് : എൽസി മമ്മയാണ് പറഞ്ഞത്….
ജോയ് കരഞ്ഞു കൊണ്ടിരുന്നു…
ബാലൻ : മോനെ…. നീ വാടാ….. എനിക്ക് ഒറ്റയ്ക്ക് പറയാൻ പറ്റില്ലെടാ….
ജോയ് : ഞാൻ വന്നോണ്ടിരിക്കുവാ….
ബാലനും റഷീദും കൂടെ ശ്രീജിത്തിന്റെ വീട്ടിലേക്ക് വിട്ടു….
_______________________________________________
ശ്രീയുടെ ജേഴ്സിയും സോക്‌സും അലക്കി അഴയിലിട്ടു റീന…. ഒപ്പം പാച്ചുവിന്റെ ഉണങ്ങിയ ഡ്രസ്സുകളെടുത്തു റൂമിലേക്ക് പോയി…
ചെല്ലുമ്പോ പാച്ചു തൊട്ടിലിൽ ഉണർന്നു കളിക്കുവായിരുന്നു…..
റീന : പാച്ചു കുട്ടാ… അമ്മ അച്ഛന്റെ ഡ്രസ്സ് അലക്കുവായിരുന്നെടാ…
പാച്ചുവിന്റെ തുണികൾ അലമാരയിൽ വെച്ചപ്പോൾ കാളിങ് ബെൽ അടിക്കുന്നത് കേട്ടു…