തോമസ് : ഒഴികെടാ അടുത്തത്…. ഇന്നു മാളിയേക്കൽ തോമസിന്റെ ദിവസമാടാ
പീറ്റർ ചെന്നു രണ്ട് മദ്യം ഒഴിച്ചു…. തോമസും പീറ്ററും ചിയർസ് പറഞ്ഞു… ആദ്യം നുകരുമ്പോഴും തോമസിന്റെ കണ്ണിൽ അഗ്നി പടരുന്നുണ്ടായിരുന്നു… മനസ്സിലെ കലി അങ്ങനെ ഒന്നും കെട്ടടങ്ങിയില്ല…
പീറ്റർ : എന്ന അച്ചായാ…ഒരു സന്തോഷമില്ലാത്തെ
തോമസ് : ഇത് കൊണ്ടായില്ലെടാ…. ഞാൻ സന്തോഷിക്കണമെങ്കിൽ അവളും അവളുടെ കൊച്ചും തീരണം….
പീറ്റർ : അല്ല അച്ചായാ… എന്നാ പിന്നെ അവളെ അല്ല ആദ്യം തീർക്കേണ്ടത്…
തോമസ് : ആഹ്…… അങ്ങനെ അവളെ കൊല്ലാൻ ആണെങ്കിൽ ഞാൻ ഇത്ര കാത്തിരിക്കണോ….
തോമസ് കസേരയിൽ നിന്നെണീറ്റ് നിന്നു…
തോമസ് : ടാ…. അവൾ പ്രസവിക്കാൻ വേണ്ടി ഞാൻ കാത്തിരുന്നതാ…. അല്ലെങ്കിൽ മാളിയേക്കൽ തറവാടിന്റെ പേര് നാറ്റിച്ചവരെ കുടുംബത്തോടെ തീർക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല….
പീറ്റർ തോമസിനെ കേട്ടു കൊണ്ടിരുന്നു…
തോമസ് : ഇതിപ്പോ അവളുടെ കെട്ടിയോനെന്നു പറയുന്ന നാറിയും അവന്റെ തള്ളയും ചത്തു കിടക്കുമ്പോ മൂന്ന് മാസം പ്രായമുള്ള കൊച്ചിനെയും ഒക്കത്തു വെച്ചു അവൾ തേങ്ങി നടക്കുന്നത് ഈ തോമസിന് കാണണം….
പീറ്റർ അടുത്ത പെഗ് ഒഴിച്ചു…
തോമസ് : അങ്ങനെ തകർന്നു നിൽക്കുന്ന അവളെ ഞാൻ തീർക്കും ആ പുന്നാര മോന്റെ കുട്ടിയെ അടക്കം….
തോമസിന്റെ പല്ലുകൾ ഞെരിച്ചമർന്നു അത് പറയുമ്പോൾ….
പീറ്റർ മദ്യം വായിലേക്ക് പകരുമ്പോൾ മുകളിൽ എൽസി സാരിത്തുമ്പു വായിൽ തിരുകി പൊട്ടി കരയുന്നുണ്ടായിരുന്നു……
പീറ്റർ : അച്ചായാ…. ചേച്ചി….
തോമസ് മുകളിലേക്ക് നോക്കി….എൽസി ഹൃദയം നുറുങ്ങി പോകുന്ന അവസ്ഥയിൽ കരയുകയായിരുന്നു…
തോമസ് : എന്താടി മൂദേവി…. നിന്റെ ആരെങ്കിലും ചത്തോ….
എൽസി : നിങ്ങക്കെങ്ങനെ തോന്നി മനുഷ്യാ…. എന്തിന് ചെയ്തു….. ഒന്നല്ലെങ്കിലും അവൾ നമ്മുടെ മോളല്ലേ……കർത്താവെ… എന്റെ കുഞ്ഞു ഇതെങ്ങനെ സഹിക്കും….
ശബ്ദം ഇടറിയാണെങ്കിലും തോമസിന്റെ ചെവികളിലേക്ക് എത്തി…
തോമസ് : എന്റെ മോള്…. ത്ഫൂ….. പന്ന കഴുവേറി മകൾ….. ആ പൊലയാടി മോന്റെ ഇറങ്ങി പോയപ്പോഴേ അവളെ ഞാൻ വെട്ടി മാറ്റിയതാ….
എൽസി മുകളിൽ ചുമരിൽ ചാരി നിന്നു കരഞ്ഞു കൊണ്ടിരുന്നു