അത് പറഞ്ഞപ്പോൾ ദേവിയുടെ മുഖം വല്ലാതായി…
ദേവി : എല്ലാം ശരിയാവും…ശാന്തി തന്നെ ഈ അടുത്താണ് ഇങ്ങനെ ചിരിച്ചു കാണുന്നത്…. പണ്ടൊക്കെ എപ്പോഴും ഇങ്ങനെ സങ്കടപ്പെട്ടിരിക്കും…
റീന : അത് ശരിയാ ചേച്ചി…. ഇടയ്ക്ക് ഇപ്പോഴും അങ്ങനെ തന്നെയാ… ഒറ്റക്കിരുന്നു കുറെ ആലോചിക്കും.. ഇടയ്ക്ക് കരയും… എന്തോ വിഷമം അമ്മയ്ക്കുണ്ട്…
ദേവിയും അത് കേട്ടു ആലോചനയിൽ മുഴുകി…
റീന : ചേച്ചി….
ദേവി : മ്മ്മ്
റീന : ശ്രീയേട്ടന്റെ അച്ഛൻ എങ്ങനാ മരിച്ചേ….
ദേവി ഒന്ന് പരുങ്ങി…മറുപടി പറയാൻ പ്രയാസപ്പെട്ടു.
ദേവി : ബാലേട്ടൻ ഒരുങ്ങിയെന്നു തോന്നുന്നു…ഞാൻ പിന്നെ വരാം…
അതും പറഞ്ഞു ദേവി പോയി….ദേവിയുടെ മുഖത്തെ ആ ടെൻഷൻ റീന വായിച്ചറിഞ്ഞു…
അപ്പോഴേക്കും പാച്ചു പണി പറ്റിച്ചിരുന്നു
_____________________________________________
കൃഷ്ണ ജ്വല്ലേഴ്‌സിന് മുമ്പിൽ വന്നു ബൈക്ക് നിർത്തി…
ശാന്തി ബൈക്കിൽ നിന്നിറങ്ങി…. ശ്രീയും അമ്മായിക്ക് കൂടി അകത്തേക്ക് കയറി ബിനുവിനെ തിരക്കി….
ബിനു : ഹായ് ശ്രീ… ഇങ്ങോട്ടു പോരെ
ബിനു അവനെയും ശാന്തിയെയും വിഷ് ചെയ്തു…
പാച്ചുവിന് വേണ്ട അരഞ്ഞാണവും മാലയും വളയുമൊക്കെ വാങ്ങി അവർ അവിടുന്ന് ഇറങ്ങി….
ശാന്തി : നീ പൊക്കോ… ഞാൻ ബസിൽ പോയ്കോളാം…വെറുതെ ലേറ്റ് ആവണ്ട
ശ്രീജിത്ത് : ഞാൻ ഉച്ച വരെ ലീവ് പറഞ്ഞിട്ടുണ്ട് അമ്മാ…. വീട്ടിലാക്കിയിട്ട് പോവാം…. പിന്നെ പാകമാണോ എന്നു നോക്കാലോ…
ശാന്തിയും ശ്രീയും അവിടുന്ന് വീട്ടിലേക്ക് വെച്ചു പിടിച്ചു….. അവർ ബൈക്കിലിരുന്നു സംസാരിച്ചു നീങ്ങി…..
ഒരു ലോറി തങ്ങളെ കുറെ നേരമായി ഫോളോ ചെയ്യുന്നത് ശ്രീ ശ്രദ്ധിച്ചു…. വരുമ്പോഴും ഉണ്ടായിരുന്നു ഇപ്പോഴും അതെ…. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇപ്പൊ വല്ലാതെ അടുത്താണ് ലോറി….
റോഡിലേക്ക് നോക്കിയപ്പോൾ തീർത്തും വിജനമായ ഒരു സ്ഥലത്തായിരുന്നു അവർ…
അപകടം മനസ്സിലാക്കി ശ്രീ സ്പീഡ് കൂട്ടിയതും ലോറി വന്നിടിച്ചു തെറിപ്പിച്ചു രണ്ടിനെയും…..
ശാന്തി റോഡിനപ്പുറത്തേക്ക് തെറിച്ചു വീണു.. ശ്രീജിത്തിനു ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും സ്ലാബിൽ ചെന്നിടിച്ചു ബൈക്ക് മുകളിലേക്ക് കയറി തലക്ഷണം മരിച്ചു….. ശാന്തി ചോരയിൽ പിടഞ്ഞു കൊണ്ടിരുന്നു…