റീന : ഇവൻ വീണ്ടും എണീറ്റല്ലോ…. എനിക്ക് പണിയായിട്ട് ഇങ്ങനൊരു അച്ഛനും മോനും….
പാച്ചു കരച്ചിൽ തുടങ്ങി….
ശ്രീജിത്ത് ഡ്രസ്സ് മാറി മുകളിൽ ഇരു ടർക്കി ഇട്ടു പാച്ചുവിനെ എടുത്തു…അവനെങ്ങാലും മുള്ളിയാലോ എന്നാലോചിച്ചാ….
ശ്രീ : അച്ഛന്റെ പാച്ചു അല്ലേടാ നീ….എന്തിനാ കരയുന്നെ…. അച്ഛനില്ലെടാ വാവേ….
റീന അവരെ നോക്കി നിന്നു….. എന്നിട്ട് ഡ്രസ്സ് നേരയാക്കി വാതിൽ തുറന്നു പുറത്തു പോയി…
ശ്രീ എടുത്തതും പാച്ചു കരച്ചിൽ നിർത്തി… അതെങ്ങനെയാ…. ചില സമയത്ത് നല്ല വാശിയ… പ്രത്യേകിച്ച് രാത്രിയിൽ….എത്ര പാല് കൊടുത്താലും അവൻ കരച്ചിൽ നിർത്തില്ല… അമ്മ പഠിച്ച പണി മുഴുവൻ ചെയ്താലും പാച്ചു നോ രക്ഷ… പക്ഷെ ശ്രീയേട്ടൻ ഒന്ന് അവനെ എടുത്താൽ മതി…. അവൻ കരച്ചിൽ നിർത്തും…. അതെന്തു മാജിക് ആണാവോ….
റീന : വാ കഴിക്കാം….
ശാന്തി മേശയിൽ ഇരുന്നു… ശ്രീജിത്തും പാച്ചുവിനെ റീമയ്ക്ക് കൈമാറി… ശാന്തിക്കപ്പുറമിരുന്നു…..
റീന അവരുട തൊട്ട് എതിർവശത്തു നീങ്ങിയിരുന്നു….
ശ്രീജിത്ത് അമ്മയ്ക്ക് ആദ്യം ദോശ വിളമ്പി… എന്നിട്ട് അവന്റെ പ്ലേറ്റിലേക്കും…
റീന അവരെ നോക്കിയിരുന്നു…. ശ്രീയേട്ടൻ എന്നും അമ്മയ്ക്ക് വിളമ്പിയെ ഭക്ഷണം കഴിക്കുള്ളു… ഇനി വൈകി വന്നാൽ പോലും അമ്മ കഴിച്ചുവോ എന്നാണ് ആദ്യം ചോദിക്കാ…
പാച്ചു ജനിച്ചു കഴിഞ്ഞിട്ടും റീനയുണ്ടെങ്കിൽ പോലും ആദ്യം അമ്മയെ തിരക്കുള്ളൂ….
അതാണവർ….. അമ്മ കഴിഞ്ഞേ ശ്രീയേട്ടന് എന്തുമുള്ളൂ…റീനയും പാച്ചുവും പോലും…. പക്ഷെ റീനയ്കതിൽ പരിഭവമില്ല….. ഇങ്ങനെ ഒരമ്മയെയും മകനെയും റീനയും കണ്ടിട്ടില്ല…
അമ്മയും അതുപോലെ തന്നെയാ….റീനയെ മകളെ പോലെയാണ് നോക്കുന്നത്….
റീനയ്ക്കവരുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു… അവളുടെ മമ്മയെ ഓർത്തു പോയി….
റീനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാടുന്ന അവസ്ഥയിലായി…
അപ്പോഴാണ് ശാന്തി ശ്രീജിത്തിനെ തോണ്ടിയത്…
ശ്രീ : മോളെ…
റീന കണ്ണുകൾ തുടച്ചു…
ശാന്തി : അമ്മയെ മിസ്സ് ചെയ്യുന്നുണ്ടെടാ
ശ്രീ : ഇന്ന് ജോയ് വരാമെന്നു ഇവൾ പറഞ്ഞിട്ടുണ്ട്… ഞാൻ എന്തെങ്കിലും വഴി കണ്ടു പിടിക്കാം….
ശാന്തി : ഈ സമയത്ത് അവൾക്ക് അമ്മയെ കാണാൻ ആഗ്രഹമുണ്ടാകും…