“… അനിതടീച്ചർ ഒന്ന് രണ്ടു ദിവസായിട്ട് ഗ്ലാസിൽ കയറിയിരുന്നില്ല. വന്നാൽ തന്നെ ലൈറ്റ് ആയിട്ട് വരികയും നേരെത്തെ മറ്റൊവിടേക്കോ പോവുകയും ചെയ്യും… ഒന്ന് രണ്ടു തവണ ഞാൻ ചോദിച്ചപ്പോൾ അവൾ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു… പിന്നെ.. പിന്നെ… അവളുടെ കൂടെ കോളജിലെ ഒരു പയ്യൻ എപ്പോഴും കൂടെയുണ്ട്.. അവര് തമ്മിലുള്ള പെരുമാറ്റം കണ്ടിട്ട്….’
“ബീന എന്താണ് പറഞ്ഞ് വരുന്നത്…” ബീന മിസ് പറഞ്ഞു വന്നത് മുഴുവനാക്കുന്നതിന് മുന്നേ അനൂപ് ഇടയിൽ കേറി ചോദിച്ചു. ആ ചോദ്യത്തിൽ ദൃഢതയും ദേഷ്യവും ഉണ്ടായിരുന്നു. അത് കേട്ടപ്പോൾ ബീന മിസ് ഒന്ന് പതറി.
“..അത്.. അത്.. ഞാൻ.. എങ്ങനാ അനുപേട്ട പറയാ…”
“ബീന പേടിക്കണ്ട പറഞ്ഞോളൂ..” ബിനാമിസ്സിന്റെ പറയാനുള്ള വിമ്മിഷ്ടം കണ്ടപ്പോൾ അനൂപ് വളരെ ശാന്തനായി പറഞ്ഞു.
“കഴിഞ്ഞ ദിവസം കോളേജിലെ ലൈബ്രറിയിൽ വെച്ച് അവനും മിസ്സും കൂടെ……” ബീന മിസ് അത്രയും പറഞ്ഞത് മാത്രേ ഓർമ്മയൊള്ളു. തന്റെ കവിളിലും കണ്ണിലും വല്ലാത്തോരു ചൂട് അവൾക്ക് അനുഭവപെട്ടു കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചു. പിന്നെ കേട്ടത് അനൂപിന്റെ ഒരലർച്ചയായിരുന്നു.
“തെമ്മാടിത്തരം പറയുന്നോടി…” അവന്റെ ശബ്ദം കേട്ട ബീന ശരിക്കും പേടിച്ചു.
സത്യത്തിൽ അവൻ എത്ര അവരാതിയാണെങ്കിലും ഭാര്യയെ അത്രക്ക് സ്നേഹവും വിശ്വാസവുമായിരുന്നു അനൂപിന്. അങ്ങനെയുള്ള അവന്റെ വിശ്വാസത്തെ തകർക്കുന്ന ആ വർത്തമാനം കേട്ടപ്പോൾ അവന്റെ നിയത്രണം വിട്ട് പോയി. അവന്റെ വലത്തെ കയ്യിലേക്ക് രക്തം തിളച്ചു. സ്വാബോധം നഷ്ട്ടപെട്ട അനൂപ് ബിനാമിസ്സിന്റെ കവിളിൽ അടിച്ചു. ബീൻമിസ്സ് നിറഞ്ഞ കണ്ണുകളോടെ അനൂപിനെ നോക്കി എന്നിട്ട് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.
“നിങ്ങടെ ഭാര്യ കണ്ണി കണ്ടവരുടെ കൂടെ അഴിഞ്ഞാടുന്നതിന് എന്നെ തല്ലിയിട്ട് കാര്യല്ല്യ… ഭാര്യയെ കാണാനില്ലന്ന് പറഞ്ഞ് മോങ്ങി കൊണ്ടിരുന്നപ്പോ ഒരു സഹായവോല്ലോ എന്ന് കരുതി പറഞ്ഞ എന്നെ വേണം പറയാൻ… നിങ്ങൾ ഒരു മെയിൽ ഷോവനിസ്റ്റാണ് ചെറ്റേ…” അവളുടെ മനസ്സിൽ തോന്നിയതൊക്കെ പറഞ്ഞു.
“നീ എന്താടി പറഞ്ഞത്…” എന്നും പറഞ്ഞ് അനൂപ് സോഫയിൽ നിന്നും എഴുനേറ്റു.
“ഞാൻ പറഞ്ഞതല്ലേ നിന്റെ പ്രശനം നായെ… ഇന്ന കാണ്…” ബാഗിൽ നിന്ന് ഫോൺ എടുത്ത് അവൻ നേരെ നീട്ടി. അവളുടെ കലി അടങ്ങിയിരുന്നില്ല. അവൾ നിന്ന് വിറച്ചു. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു.
ബീന നീട്ടിയ ഫോൺ ഒരു സംശയത്തോടെയാണ് അനൂപ് വാങ്ങിയത്. അവൻ ഫോൺ സ്ക്രീനിലേക്ക് നോക്കി. അവൻ ആദ്യം ഒന്നും മനസിലായില്ല. പതിയെ പതിയെ സ്ക്രീനിലേക്ക് ചലന ചിത്രങ്ങൾ തെളിഞ്ഞു വന്നു. നിര നിരയായി വെച്ചിരിക്കുന്ന പുസ്ത ഷെൽഫുകളുടെ ഇടയിലൂടെ ഒളിഞ്ഞ് നിന്ന് ആരോ എടുത്ത ഒരു വീഡിയോ പോലെ അയാൾക്ക് തോന്നി. സ്ക്രീനിലേക്ക് തന്റെ ഭാര്യയുടെ മുഖം തെളിഞ്ഞ് കണ്ടപ്പോൾ അവൻ അറിയാതെ സോഫയിലേക്ക് ഇരുന്ന് പോയി.
റാക്കുകളിൽ പുസ്തകം തിരഞ്ഞു നടക്കുന്ന തന്റെ ഭാര്യയുടെ പിറകിൽ ഒരു പയ്യൻ വന്നു നിന്നു. ആദ്യം അവൻ പുസ്തകങ്ങൾ തിരയുകയാണെങ്കിലും പിന്നെ പിന്നെ അവർ തമ്മിൽ സംസാരിക്കുന്നതും. അനിത ചിരിക്കുന്നതുമാണ് അയാൾ കണ്ടത്. പക്ഷെ അതിൽ ഒരു അസ്വാഭാവികതയും അയാൾക്ക് തോന്നിയില്ല. അയാൾ ബീനയെ നോക്കി.