ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Posted by

ഏദേൻസിലെ പൂപാറ്റകൾ 7

Edensile Poompattakal 7 | Author : Hypatia | Previous Part

 

ചെന്നൈ വരെയുള്ള ദീർഘദൂര ബസ്സ് യാത്ര ശ്രുതിയെ ക്ഷീണിതയാക്കിയിരുന്നു. ഉച്ച ഭക്ഷണവും കഴിച്ച് ലിസി ഒരുക്കിയ മുറിയിൽ കിടന്നപ്പോയെക്കും ശ്രുതിയുടെ മിഴികളിൽ ഉറക്കം ചേക്കേറി.ഗാഢമായ ഉറക്കത്തിനൊടുവിൽ ശ്രുതി ഉണർന്നുപോയേക്കും നേരം ഇരുട്ടിയിരുന്നു. തൊട്ടടുത്ത അമ്പലത്തിൽ നിന്നും സന്ധ്യാപ്രാർത്ഥനകൾ ജനാലവഴി അവളുടെ കാതുകളിലേക്ക് അരിച്ചു കയറി. ആ പ്രാർത്ഥനകളുടെ സ്വരമാധുര്യത്തിൽ ലയിച്ചവൾ അൽപ്പനേരം അവിടെ കിടന്നു. അൽപ്പം കഴിഞ്ഞെണീറ്റ് മുഖം കഴുകി അടുക്കളയിലേക്ക് പോയി.

ശ്രുതി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ലിസി അത്താഴമൊരുക്കാനുള്ള തിരക്കിലായിരുന്നു. അനൂപും ജോയിയും ലഹരിപാനത്തിനൊടുവിലെ മോഹലാസ്യപ്പെട്ടുള്ള മയക്കത്തിലുമായിരുന്നു.

“ആഹാ… ശ്രുതി എണീറ്റോ..? ” അടുക്കളയിലേക്ക് കയറിയപ്പോൾ ലിസി ചോദിച്ചു.

“ആഹ്… നല്ല ക്ഷീണമുണ്ടായിരുന്നു… അതാ എണീക്കാൻ വൈകിയേ..”

അത്താഴമൊരുക്കുന്നതിന് ലിസിയുടെ കൂടെ ശ്രുതിയും കൂടി. സംസാരവും കളിയും ചിരിയുമൊക്കെയായി അത്താഴം റെഡിയായപ്പോയേക്കും, ശ്രുതിയും ലിസിയും വളരെ അടുത്തിരുന്നു. ആ അടുപ്പം രണ്ടുപേരുടെയും മനസ്സിൽ പുതിയ സൗഹൃദത്തിന്റെ വദായങ്ങൾ തുറന്നു.

അത്താഴം കഴിക്കാൻ അനൂപിനെയും ജോയിയേയും വളരെ കഷ്ടപ്പെട്ടാണ് ഡൈനിങ് ടേബിളിനു മുന്നിൽ കൊണ്ടിരുത്തിയത്. കഴിച്ചെന്നു വരുത്തി അവർ വേഗം എണീറ്റ് പോയി. ഹാളിൽ വിരിച്ച മെത്തയിൽ ചുരുണ്ടുകൂടി. ജോസ്‌ലിൻ അവളുടെ മുറിയിൽ കയറി വാതിലടച്ചു.

അടുക്കളയൊതുക്കി ലിസിയും ശ്രുതിയും കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ശ്രുതിയുടെ മനസ്സിൽ അനൂപേട്ടനും ലിസിച്ചേച്ചിയും തന്നെ പറ്റി അടുക്കളയിൽ വെച്ച് സംസാരിച്ചതിനെ കുറിച്ചായിരുന്നു ചിന്ത. ആ ആലോചനയിൽ നാണവും ആകാംഷയും അവളിൽ ഒരുപോലെ നുരഞ്ഞു പൊന്തി. ഈ രാത്രി ലിസി ചേച്ചി തന്നെ എന്ത് ചെയ്യാൻ പോകുന്നു എന്ന ആകുലതയിൽ അവളുടെ മനസ്സ് പുകഞ്ഞു.

മേല് കഴുകി ഒരു നേർത്ത നീല നൈറ്റിയും എടുത്തുടുത്ത് ലിസി ശ്രുതിയുടെ അടുത്ത് വന്നു കിടന്നു. ശ്രുതി ചുമരിനോട് തിരിഞ്ഞു, ലിസിക്ക് മുഖം കൊടുക്കാൻ മടിച്ച് കിടക്കുകയായിരുന്നു. ലിസി കിടന്നു കൊണ്ട് തന്നെ കൈ എത്തിച്ച് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു. പുറത്ത് എവിടെയോ കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയവെട്ടം ജനാലയും അതിന് മുകളിൽ വിരിച്ചിരുന്ന വിരിയേയും തുളച്ച് മുറിയിൽ ചെറിയ വെളിച്ചം വിതറി.

Leave a Reply

Your email address will not be published. Required fields are marked *