അച്ഛന്റെ ടെസ്റ്റുകൾ കഴിഞ്ഞ് ഇറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു. അച്ഛന്റെ ഓർഗൻ എല്ലാം കൊണ്ടും മാച്ച് ആണെന്ന് dr വിനോദ് പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. പക്ഷെ റോസിയുടെ മുഖം മാത്രം തെളിഞ്ഞില്ല. ആ മുഖത്ത് സങ്കടവും ദേഷ്യവും ഒരുപോലെ മിന്നി മറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ഓപ്പറേഷൻ ചെയ്യാമെന്ന ധാരണയിൽ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി. നാളെ ഇങ്ങോട്ട് തന്നെ തിരിച്ച് വരണം . ഓപ്പറേഷൻ ഒരു ദിവസം മുന്നേ അഡ്മിറ്റാവാൻ dr വിനോദ് പറഞ്ഞു.
അവരെയും കൊണ്ട് വീണ്ടും വെള്ളിമലയിലേക്ക്. വഴികളൊക്കെ ഇരുട്ട് വീണിരിക്കുന്നു. കാടുകൾക്ക് നാടുവിലൂടെയുള്ള യാത്ര. കാടിന്റെ ഭീകരശബ്ദം പ്രധിധ്വനിക്കുന്നു. മഞ്ഞു കട്ട കുത്തിയ തണുപ്പ്. കറുത്തിരുണ്ട പേടിപെടുത്തന്ന റോഡ്. കാറിൽ ആരും പരസ്പ്പരം സംസാരിച്ചില്ല.
വണ്ടി പള്ളി മുറ്റത്തേക്ക് കയറുമ്പോൾ ഒരു മഞ്ഞ വെളിച്ചം ഇറയത്ത് മിനുങ്ങി കത്തുന്നുണ്ടായിരുന്നു. അച്ഛനെയും റോസിയെയും പള്ളിമുറ്റത്ത് ഇറക്കി അവർ തിരിച്ച് പൊന്നു.
അർജുന്റെ റിസോർട്ടിലേക്കായിരുന്നു നേരെ പോയത്. അങ്ങോട്ട് പോകുന്നതിൽ അനിത ടീച്ചർ എതിർപ്പ് ഒന്നും പറഞ്ഞില്ല. ശ്വേതയായിരുന്നു ടീച്ചറുടെ ധൈര്യം.
*********
കോട്ടയത്തെ വലിയ ഒരു കൃസ്ത്യൻ തറവാട്ടിലായിരുന്നു ജോണി സാർ ജനിച്ചത്. ജോണിസാറുടെ അപ്പന് മൂന്ന് മക്കളായിരുന്നു. മൂത്ത മകൻ സ്റ്റേറ്റിൽ ഒരു മദാമ്മയേയും കെട്ടി സുഖമായി ജീവിക്കുന്നു. രണ്ടാമത്തെ മകനാണ് ജോണി സാർ. ഇളയ മകൾ ജെനിക്ക് പത്ത് വയസുള്ളപ്പയാണ് അവരുടെ ‘അമ്മ മരിക്കുന്നത്. അത് കഴിഞ്ഞ് അവരെ നോക്കിയത് അപ്പനായിരുന്നു. ഇപ്പോഴും ഒരു പുരാതന വസ്തുപോലെ കോട്ടയത്തെ തറവാടിന്റെ പൂമുഖത്ത് പഴയ പ്രതാപമറ്റു കിടക്കുന്നുണ്ടാവും അവരുടെ അപ്പൻ.
ജോണിസാർ കല്യാണം കഴിച്ചില്ല. മൂത്ത ചേട്ടൻ സ്റ്റേറ്റിലേക്കും പെങ്ങൾ കല്യാണം കഴിഞ്ഞും പോയപ്പോ ജോണിസാർ ആ തറവാട്ടിൽ ഒറ്റപെട്ടു. പിന്നെ ഉപരിപഠനത്തിന് ഡൽഹിയിലും മറ്റും പോയി. അങ്ങനെ കല്യാണം എന്ന പ്രഹസനത്തെ അയാൾ മറന്നെങ്കിലും, അയാൾക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ടായിരുന്നു. തന്റെ ശാരീരിക ആവശ്യങ്ങൾ അവർ നിറവേറ്റി കൊടുത്തിരുന്നത് കൊണ്ട് ഒരു കല്യാണം അയാൾക്ക് അനിവാര്യമായി തോന്നിയതുമില്ല.
കോളേജിൽ പഠിക്കുന്ന കാലത്ത് അയാൾക്ക് ഒരു പ്രേമമുണ്ടായിരുന്നത്രെ. ആ പ്രേമം പൊളിഞ്ഞത് കൊണ്ടാണ് കല്യാണം കഴിക്കാതെ നടക്കുന്നത് എന്നാണ് പലരുടെയും ധാരണ. ആ ധാരണ സ്വന്തം പെങ്ങൾ ജെനിക്കും ഉണ്ടായിരുന്നു. അയാൾ മറ്റുള്ളവരുടെ ഇങ്ങനെയുള്ള സംസാരങ്ങളെ ഒരു ചിരികൊണ്ട് മാത്രം നേരിട്ടു, തിരുത്താൻ പോയില്ല.
അങ്ങനെ ഡൽഹിയിലെ പഠനം കഴിഞ്ഞ ഒരു മാസത്തെ അവധിക്കാലം.