“ഞാൻ വരാം…”
അച്ഛനും അവരുടെ കൂടെ പോവാൻ ഇറങ്ങി. ജോസും റോസിയും വരാന്തയിൽ തന്നെ നിൽക്കുകയായിരുന്നു.
“അച്ചോ..” കാറിൽ കയറാൻ നിന്ന അച്ഛൻ തിരിഞ്ഞു നോക്കി. നിറഞ്ഞ കണ്ണുകളോടെ റോസി.
“ഞാനും വരാം..” അവൾ തേങ്ങലോടെ പറഞ്ഞു.
“അപ്പൊ കുട്ടികളുടെ കാര്യം..?” അച്ഛൻ റോസിയെ നോക്കി ചോദിച്ചു. റോസി തിരിഞ്ഞ് ജോസിനെ നോക്കി.
“ഞാൻ നോക്കാം അച്ചോ…” ജോസ് മറുപടി പറഞ്ഞു.
“എന്ന ആലീസിനെ കൂടെ നിർത്തിക്കോ..” എന്നും പറഞ്ഞ് അച്ഛൻ കാറിന്റെ മുന്നിലേക്ക് കയറി. അത് കേട്ട ജോസ് തലയാട്ടി. ജോസിന്റെ ഭാര്യയാണ് ആലീസ്.
അച്ഛന്റെ സമ്മതം കിട്ടായപ്പോ റോസി പിന്നിലെ സീറ്റിലേക്ക് കയറി. അനിത ടീച്ചർ അവളെ നോക്കി ചിരിച്ചു. കണ്ണീരിനിടയിലും അവൾ ചിരിക്കാൻ ശ്രമിച്ചു.
അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഉച്ചയായിരുന്നു സമയം. ഹോസ്പിറ്റൽ കേന്റീനിൽ നിന്ന് ഊണ് കഴിച്ച് dr വിനോദിനെ കാണാൻ അവർ മുകളിലേക്ക് പോയി. അച്ഛനെ കൊണ്ട് വരുന്ന കാര്യം നേരത്തെ വിളിച്ച് പറഞ്ഞതിനാൽ ടെസ്റ്റ് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും അവർ ഒരുക്കിയിരുന്നു.
“എനിക്ക് ആ അമ്മയെ ഒന്ന് കാണണം..” അച്ഛൻ പറഞ്ഞു.
അവർ അച്ഛനെ കൊണ്ട് ശിൽപയുടെ അമ്മയുടെ അടുത്തേക്ക് ചെന്നു. വല്ലാതെ വികാരപരിതമായ നിമിഷമായിരുന്നു അത്. എല്ലാവരുടെ കണ്ണിലും കണ്ണുനീർ. ആരും പരസ്പ്പരം ഒന്നും പറഞ്ഞില്ല. പരസ്പ്പരം കണ്ണുകൾ സംസാരിച്ചു. ശില്പ അച്ഛന്റെ കാൽക്കൽ വീണ് കരഞ്ഞു. അച്ഛൻ അവളെ എഴുന്നേൽപ്പിച്ച് ശിരസ്സിലും കവിളും തലോടി. അത് കണ്ടു നിൽക്കാൻ കഴിയാതെ അർജുൻ പുറത്തേക്കിറങ്ങി.
അച്ഛനെ ടെസ്റ്റിന് വേണ്ടി അകത്തേക്ക് കയറ്റി. അവർ ആ റൂമിന് മുന്നിൽ ബെഞ്ചിൽ ഇരുന്നു. അർജുൻ കാണുമ്പൊൾ റോസിയുടെ മുഖത്ത് ഇപ്പോഴും ഒരു കലിപ്പ് ഭാവമുണ്ട്. അത് കാണുമ്പൊൾ അർജുൻ ചിരി വരും. ചുമരിൽ ചാരി നിൽക്കുകയായിരുന്നു റോസി. അവളെ ദേഷ്യം പിടിപ്പിക്കാൻ അവളുടെ ശരീരത്തിലൂടെ കണ്ണോടിച്ചു. അത് കാണുമ്പൊൾ അവൾ സാരി നേരെയാക്കി അവനെ ദേഷ്യത്തോടെ നോക്കി. ആ നോട്ടം കാണുമ്പൊൾ അവൻ വീണ്ടും ചുണ്ട് കടിക്കും. അത് കാണുമ്പൊൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കും. ഇതൊക്കെ കണ്ട് ശ്വേത ഉള്ളിൽ ചിരിയൊതുക്കി അനിത ടീച്ചറോട് സംസാരിച്ച് കൊണ്ട് ഇരുന്നു.