സ്റ്റെപ്പുകളുള്ളത്. ആ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ അച്ഛൻ വീണ്ടും സംസാരിച്ച് തുടങ്ങി.
“.. ലോകത്ത് ഒരുപാട് അനാഥ കുട്ടികളുണ്ട്. ഞാനും ഒരു അനാഥനായിരുന്നു. എന്നെ സംരക്ഷിക്കാനും പോറ്റാനും ഒരു വർകീസ് അച്ഛൻ ഉണ്ടായിരുന്നു. അത് കൊണ്ട് റോഡിലും വഴിയിലുമോക്കെ കാണുന്ന അനാഥ കുട്ടികളെ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരും.. ”
അപ്പോയെക്കും പടി കടന്ന് ഒരു ഓട് മേഞ്ഞ വീടിന് അടുത്ത് എത്തിയിരുന്നു. അതിനകത്ത് നിന്ന് കുട്ടികളുടെ ചിരിയും കളികളും കേൾക്കാം. നേഴ്സറി സ്കൂളുകളെ പോലെ ഏതോ അദ്ധ്യാപികയുടെ ശബദം ആചിരികൾകൾക്കിടയിലും മുഴച്ച് കേൾക്കാം.
അവർ വീടിന്റെ തിണ്ണയിലേക്ക് കയറി. സത്യത്തിൽ ഒരു വീട് ആയിരുന്നില്ല. ഒരു ഹാൾ മാത്രമുള്ള ഓട് മേഞ്ഞ ഒരു സത്രം. ഇരുപതോളം കുട്ടികൾ ആ ഹാളിൽ വരിയായി ഇരുന്നിരുന്നു. അവർക്ക് മുന്നിൽ ഒരു മുമ്പത് വയസ് തോന്നിക്കുന്ന സ്ത്രീ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. മൂന്ന് വയസ് മുതൽ ഇരുപത് വയസ് വരെയുള്ള കുട്ടികൾ അതിനകത്തുണ്ടായിരുന്നു.
“.. അങ്ങനെ വന്ന് വന്ന് പത്ത് ഇരുപത് കുട്ടികളായി. എല്ലാവര്ക്കും കൂടെ താമസിക്കാൻ ഈ സ്ഥലം മതിയാവതായി… ഇവർക്ക് ഒരു നല്ല കൂര പണിയണം.. ദിവസവും മുള്ള ഭക്ഷണത്തിനും കുറച്ച് ബുദ്ധിമുട്ടാണ്. എന്നാലും ഒരു തുക കിട്ടിയാൽ ഒരു ആശ്വാസമാകും..” അച്ഛൻ അർജുനെ നോക്കി പറഞ്ഞു.
അവരെ കണ്ടപ്പോൾ കുട്ടികൾ നിശബ്ദരായി. ക്ലാസ് എടുത്ത് കൊണ്ടിരുന്ന സ്ത്രീ അവരെ സംശയത്തോടെ നോക്കി. അത് കണ്ട അനിതടീച്ചർ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു. അവരും ഒരു മങ്ങിയ ചിരി നൽകി.
“അച്ഛൻ എന്താണ് പ്രതീക്ഷിക്കുന്നത്….” അർജുൻ ഒരു ഉത്തരത്തിനായി കാത്തു.
“അങ്ങനെ ഒരു നിശ്ചിത തുക പറയാൻ എനിക്ക് ആവില്ല… എന്ത് ചിലവ് വരും എന്നും ഞാൻ കൂട്ടി നോക്കീട്ടില്ല.. മറ്റുപള്ളികളെ പോലെ പിരിവ് ഒന്നും ഇവിടെ കിട്ടാറില്ല.. ഗ്രാമത്തിൽ ഉള്ളവര് ധാനം ചെയ്യാൻ മാത്രം സാമ്പത്തികം ഉള്ളവരല്ല…” അച്ഛൻ തിരിച്ച് സ്റ്റെപ്പ് കയറി കൊണ്ട് പറഞ്ഞു.
“അച്ഛൻ ഒരു തുക പറയാതെ ഞങ്ങൾ എങ്ങനാ… പേഷ്യന്റ്റ്യനും അത്ര സാമ്പത്തികം ഉള്ളവരല്ല പിന്നെ ഞങ്ങൾ സുഹൃത്തുക്കൾ പിരിഞ്ഞ് എടുത്താണ് ചികിത്സ നടത്തുന്നത്…”
“മ്മ്..” അച്ഛൻ കസേരയിലേക്ക് ഇരുന്ന് കൊണ്ട് മൂളി. അച്ഛനും ഒരു മറുപടി പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.
“ഇങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടാണ് .. ഞാൻ പറയുന്നത് കൂടുതലാണോ കുറവാണോ എന്നറിയില്ല.. ഒരു ഒരു 2 ലക്ഷം തരാൻ കഴിയോ..? അതിൽ കൂടുതൽ നിങ്ങൾക്ക് തരാൻ കഴിയുമെങ്കിൽ ആ കുട്ടികൾക്ക് ഒരു സഹായവും..” അച്ഛൻ ഒരു ജാള്യതയോടെ പറഞ്ഞു.
അർജുൻ അൽപനേരം ഒന്ന് ആലോചിച്ചു.