പള്ളിയുടെ വാതിലിൽ നിന്ന് കൊണ്ട് വിളിച്ചു. അവർ അയാൾക്ക് പിറകെ പോയി.
“ഇവിടെ പലരും വരും.. ഈ പ്രേമിച്ച് നടക്കുന്ന പിള്ളേരെ… വിട്ടകാർ അറിയാതെ കല്യാണത്തിന്റെ കാര്യം പറഞ്ഞ്.. അതാ ഞാൻ കല്യാണത്തിനാണോന്ന് ചോദിച്ചത്..” അകത്തേക്ക് പോകുമ്പോൾ ഉണ്ടായിരുന്ന ഒരാളായിരുന്നില്ല തിരിച്ച് വന്നപ്പോൾ. ആ മുഖത്ത് ഗൗരവം വിട്ടിരുന്നു, മുഖത്ത് ഒരു ചിരിയുണ്ട്. അയാൾ പറയുന്നതും കേട്ട് കൊണ്ട് അയാളുടെ പിറകെ അവർ അകത്തേക്ക് നടന്നു.
പള്ളിക്ക് പിറകിലായിരുന്നു അച്ഛന്റെ മുറി. അത്ര ആഡംപരമായിരുന്നില്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങളുണ്ടായിരുന്നു. നിലത്ത് ചുവന്ന പരവതാനി പോലെ കാർപെറ്റ് വിരിച്ചിരുന്നു. ജനലുകളിൽ മനോഹരമായ കർട്ടനുകൾ . വലിയ മേശ, അതിന് മുകളിൽ ഒരു കമ്പ്യൂട്ടർ. എയർ കണ്ടീഷൻ.. അങ്ങനെ.
ഒരു മുമ്പത്തിയഞ്ചിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ആളായിരുന്നു അച്ഛൻ. അച്ചന്റെ മുന്നിലെ കസേരകളിൽ അവർ ഇരുന്നു.
“അർജുൻ…” അച്ഛൻ അവൻ നേരെ കൈനീട്ടി പറഞ്ഞു.
“അതെ..” അവൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു.
“ഇത്..?” അച്ഛൻ ശ്വേതയെയും ടീച്ചറെയും നോക്കി ചോദിച്ചു.
“ഇത് ശ്വേത.. കോളേജിലെ എന്റെ കൂട്ടുകാരിയാണ്.. ഇത് അനിത ടീച്ചർ കോളേജിലെ അദ്ധ്യാപികയാണ്..”
“ഹോ.. എന്നാൽ നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം..” അച്ഛൻ മേശയിലേക്ക് കുനിഞ്ഞു. ആ സമയം ആ പ്രായം ചെന്ന മനുഷ്യൻ അവർക്ക് മുന്നിൽ ചായ കപ്പുകൾ കൊണ്ട് വെച്ച് പുറത്തേക്ക് പോയി.
“.. ആ കുട്ടിയുടെ അമ്മക്ക് പറ്റിയ ഓർഗൻ ആണോ എന്ന് എനിക്കറിയില്ല.. എന്നാലും B+ve ആണ്… നമുക്ക് ചെക്ക് ചെയ്ത് നോക്കാം..”
“.. പറ്റുമെങ്കിൽ നമുക്ക് ഇന്ന് തന്നെ ചെക്ക് ചെയ്യാൻ ഏർപ്പാട് ചെയ്യാം… പിന്നെ അച്ഛൻ വല്ല ഡിമാന്റും ഉണ്ടോ..?” അർജുൻ അച്ഛനെ നോക്കി ചോദിച്ചു. അയാൾ കസേരയിലേക്ക് ചാഞ്ഞു.
“എനിക്ക് കുടുമ്പമോ ബന്ധുക്കളോ ഇല്ല അത് കൊണ്ട് എനിക്ക് പേഴ്സണൽ ആയിട്ട് ഡിമാൻറ്സ് ഒന്നും ഇല്ല.. പിന്നെ..” അച്ഛൻ പറഞ്ഞു നിർത്തി. വീണ്ടും തുടർന്നു.
“..പിന്നെ.. പറ്റുമെങ്കിൽ എനിക്ക് ഒരു സഹായം ചെയ്ത് തന്നാൽ മതി…”
“എന്ത് സഹായം…?” അർജുൻ ആശ്ചര്യത്തോടെ ചോദിച്ചു.
“വാ.. പറയാം..” അച്ഛൻ കസേരയിൽ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു. കൂടെ അവരും എഴുന്നേറ്റു. മുറിക്ക് പുറത്തിറങ്ങിയ അച്ഛൻ വരാന്തയിലൂടെ പള്ളിയുടെ മറ്റൊരു വശത്തേക്ക് പോയി. കൂടെ അവരും ചെന്നു. അവിടെ താഴേക്ക് ഇറങ്ങി ചെല്ലാനുള്ള ഒരു ചെറിയ പടി കെട്ടുണ്ടായിരുന്നു. എട്ടോ. പത്തോ