എഴുതിയിരിക്കുന്നത് ടീച്ചർ കണ്ടു. ചെറിയ ചെറിയ വീടുകളായിരുന്നു ആ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ഷീറ്റ് കൊണ്ട് മേഞ്ഞതോ ഓടുകൾ മേഞ്ഞതോ ആയിരുന്നു ഒട്ടുമിക്ക വീടുകളും. വിരലിലെണ്ണാവുന്ന കോൺഗ്രീറ്റ് വീടുകളും കാണാം. മലഞ്ചെരുവുകളിലൂടെ പച്ച വിരിച്ച്, തളിർത്തു നിൽക്കുന്ന ചായ തോട്ടങ്ങൾ ധാരാളം കാണാമായിരുന്നു. ചെറിയ ആ റോഡുകളോട് ചാരി വലിയ പൈൻ മരങ്ങളും തല ഉയർത്തി നിന്നിരുന്നു. റോഡിൽ അധികം വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒന്ന് രണ്ടു ബൈക്കുകളും സൈക്കിളുകളും പിന്നെ ചെറിയ കോട്ട കെട്ടിയ ടാക്ടർ വണ്ടികളും മാത്രമാണ് അവരെ കടന്ന് പോയത്.
ഗ്രാമത്തിലെ ഒരു കവലയിൽ അർജുൻ വണ്ടി ഒതുക്കി. പീടികയുടെ തിണ്ണയിൽ ഇരിക്കുന്ന ഒരു പ്രായം ചെന്ന മനുഷ്യനെ നോക്കി..”കുരിശ് പള്ളി എവിടെയാ…”
“കുറച്ച് മുന്നാടി പോയിട്ട് ഇടത് ഒരു വളി കെടക്കും… അത് നേരെ പോണ പള്ളി താ..” തമിഴും മലയാളവും കലർന്ന ഭാഷയിൽ അയാൾ മറുപടി പറഞ്ഞു. അയാൾക്ക് മനസിലായില്ലെങ്കിലും അർജുൻ താങ്ക്സ് പറഞ്ഞ് മുന്നോട്ട് പോയി.
കുന്നിൻ ചെരുവിലെ ഒരു ചെറിയ പള്ളിയായിരുന്നു അത്. റോഡിൽ നിന്നും പള്ളി മുറ്റത്തേക്ക് കയറാൻ കോൺഗ്രീറ്റ് ചെയ്ത് ചെറിയ കയറ്റമായിരുന്നു. തൊട്ടടുത്ത് തന്നെ നടന്നു വരുന്നവർക്ക് കയറാനായി സ്റ്റെപ്പുകളുമുണ്ടായിരുന്നു. അർജുൻ ചരൽ പാകിയ പള്ളി മുറ്റത്തേക്ക് കാർ കയറ്റി നിർത്തി. ഒരുപാട് കാട്ട് മരങ്ങൾക്കും ഫലവൃക്ഷങ്ങൾക്കും നടുവിലായിരുന്നു ആ പള്ളി.
മുറ്റത്തേക്ക് കാർ കയറുന്നത് കണ്ട്, തൊടിയിൽ നിന്നും അമ്പത്തിനോട് അടുത്ത് പ്രായം ചെന്ന മനുഷ്യൻ ഒരു മൺവെട്ടിയുമായി മുറ്റത്തേക്ക് കയറി. തൊടിയിലെന്തോ പണിയിലായിരുന്നു അയാൾ.
“ആരാ…?” അയാൾ കാറിൽ നിന്നും ഇറങ്ങിയ അർജുനെ നോക്കി ചോദിച്ചു. പിറകെ അനിത ടീച്ചറും ശ്വേതയും ഇറങ്ങി. അയാൾ അവരെ സംശയത്തോടെ നോക്കി.
“കല്യാണ കാര്യത്തിന് വല്ലതുമാണോ..?” അയാൾ നെറ്റി ചുളിച്ച് ചോദിച്ചു.
“അല്ല.. ഫാദർ ജോണ് ഡൊമിനിക്..?” അർജുൻ സംശയത്തോടെ അയാളെ നോക്കി.
“ഫാദർ അകത്തുണ്ട്.. എന്താ കാര്യം..?”
“അച്ഛനറിയാം.. അർജുൻ വന്നിട്ടുണ്ടെന്ന് പറയൂ..” അയാൾ മൺവെട്ടി മതിലിൽ ചാരി നിർത്തി ഗൗരവമായ മുഖത്തോടെ അകത്തേക്ക് പോയി.
ടീച്ചർക്ക് ആ പള്ളിയും ചുറ്റുപാടും വളരെ ഇഷ്ടമായി. നല്ല പച്ചപ്പുള്ള സ്ഥലം. എപ്പോഴും നേരിയ തണുത്ത കാറ്റ്. ഒരുപാട് കായ്കനികൾ വിളഞ്ഞു നിൽക്കുന്ന മരങ്ങൾ. ആ അന്തരീക്ഷത്തിന് തന്നെ ഒരു ശാന്തത ഉള്ളത് പോലെ തോന്നി. കാടുകൾക്ക് നാടുവിലിരുന്നു ദ്യാനിക്കുന്ന ഒരു മഹർഷിയെ പോലെ ആ പള്ളിയെ അവൾക്ക് തോന്നി. പള്ളിക്ക് മുന്നിലെ ത്രികോണാകൃതിയിൽ പണിത ഒരു സ്തൂപത്തിന് നെറുകയിൽ ഒരു വലിയ കുരിശും ഉണ്ടായിരുന്നു. പള്ളിയുടെ ഓട് മേഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ഒപ്പീസ് പാടുന്ന പോലെ കുറുകുന്ന ഒരു പറ്റം പ്രാവുകളുമുണ്ടായിരുന്നു.
“അച്ഛൻ അകത്തേക്ക് വരാൻ പറഞ്ഞു..” അകത്തേക്ക് പോയ ആ മനുഷ്യൻ