“ഹായ്..” ശ്വേത നാണം കലർന്ന ചിരിയോടെ പറഞ്ഞു.
“ഹോ.. മണവാട്ടിയുടെ മുഖത്തെ നാണം കണ്ടോ ടീച്ചറെ..” അർജുൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
“പോടാ… മാക്രി..” ഡ്രൈവിങ് സീറ്റിലിരുന്ന അർജുനെ തോളിൽ അടിച്ച് കൊണ്ട് ശ്വേത പറഞ്ഞു. അത് കണ്ട അനിതടീച്ചർക്കും ചിരിവന്നു.
“ആഹ്.. അതൊക്കെ പോട്ടെ എങ്ങനെ ഉണ്ട് നിന്റെ ചെക്കൻ…” അർജുൻ കാർ മുന്നോട്ട് എടുത്ത് കൊണ്ട് ചോദിച്ചു.
“നിന്നെ പോലെ അല്ല…. കാണാൻ മെനയൊക്കെയുണ്ട്..” ശ്വേത അവനെയും കളിയാക്കി.
“കാണാൻ മെനയുണ്ടായിട്ടൊന്നും കാര്യങ്ങൾ നടക്കൂല പെണ്ണെ.. പിന്നെ ഞാൻ തന്നെ വരേണ്ടി വരും… ഹ ഹ ഹ ” അർജുൻ അതെ നാണയത്തിൽ തന്നെ മറുപടി പറഞ്ഞു.
“ഹോ.. അതിലും നിന്നെക്കാൾ കേമനാ…”
“അപ്പൊ അതും നീ പരീക്ഷിച്ചോ..?” അർജുൻ സംശയത്തോടെ ചോദിച്ചു.
“മ്മ്…” ശ്വേത തലതാഴ്ത്തി നാണത്തോടെ മൂളി.
“ഹോ.. ഒരു ചെക്കൻ പെണ്ണ് കാണാൻ വന്നുപോയേക്കും പെണ്ണിന്റെ നാണം കണ്ടോ..?” അനിതടീച്ചറാണ് അത് പറഞ്ഞത്.
“പോ ടീച്ചറെ..” ശ്വേതാ ചുണ്ട് മലർത്തി പ്രതികരിച്ചു.
“പെണ്ണ് കാണാൻ വന്ന വിശേഷങ്ങൾ പറയെടി…” ടീച്ചർ അവളെ നോക്കി പറഞ്ഞു. ശ്വേതാ മുന്നിലേക്ക് നീങ്ങി, അര്ജുന്റെയും ടീച്ചറുടെയും നടുവിൽ അവരുടെ സീറ്റുകളിൽ ചാരിയിരുന്നു. തന്റെ ജീവിതത്തിലെ ആ മനോഹര മുഹർത്തത്തെ അവൾ വിവരിക്കാൻ തുടങ്ങി. അന്ന് അർജുനെയും ടീച്ചറെയും വിട്ട് അമ്മാവൻ മാരുടെ കൂടെ വീട്ടിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ ഒരു വള്ളി പുള്ളിവിടാതെ അവൾ വിവരിച്ചു.
അപ്പോഴും കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്ന് അനിതടീച്ചർക്ക് നിശ്ചയമില്ലായിരുന്നു. എങ്ങനെ എങ്കിലും ജോണി സാറിന്റെ മുന്നിൽ നിന്നും രക്ഷപ്പെടണമെന്ന് മാത്രമായിരുന്നു ടീച്ചർ ഉദ്ദേശിച്ചിട്ടിരുന്നത്. ഇനി ഏത് നരകത്തിലേക്ക് പോയാലും കുഴപ്പമില്ലെന്ന് അവൾക്ക് തോന്നി.
കാർ മെയിൻ റോഡിൽ നിന്നും മാറി ഒരു ചുരം പാതയിലേക്ക് കയറി. വീതി കുറഞ്ഞ ആ റോഡിന്റെ ഒരു വശം നിബിഡ വനമായിരുന്നു. മറ്റേ വശം ആഴത്തിലുള്ള ഗർത്തവും. വളവ് തിരിവുകൾ താണ്ടി മുകളിലേക്ക് കയറുന്തോറും തണുപ്പും കോടയും കൂടി കൊണ്ടിരുന്നു. കാറിനകത്തെ ac ഓഫ് ചെയ്ത് അർജുൻ ക്ലാസുകൾ താഴ്ത്തി. ഉള്ളിലേക്ക് തണുത്ത കാറ്റ് കയറി.
ചുരം താണ്ടി കുറച്ച് ദൂരം പോയപ്പോൾ ഒരു ഗ്രാമത്തിലാണ് എത്തിയത്. ഗ്രാമം തുടങ്ങുന്നിടത്ത്, പച്ച ബോർഡിൽ വെള്ള മഷിയിൽ വെള്ളിമല എന്ന്