പറഞ്ഞ് ജെനി അവളുടെ കവിളിൽ ഒരു മുത്തം കൊടുത്ത് എഴുനേറ്റ് പോയി.
ജെനിയുമായുള്ള എല്ലാ ബന്ധങ്ങളും കനിക്ക് അറിയാമായിരുന്നു. അവൾ ഒരു എതിർപ്പും പറഞ്ഞിരുന്നില്ല. അവൾ ഒന്നിനും ഒരു എതിർപ്പ് പറഞ്ഞിരുന്നില്ലലോ. അവൾ ഒന്നും അയാളോട് ആവശ്യപ്പെട്ടില്ല. എല്ലാം അയാൾ അറിഞ്ഞു ചെയ്തു. രാമേശ്വരത്തെ അമ്പലത്തിന് അടുത്ത്, പൂജ സാധങ്ങളും പൂക്കളും വിൽക്കുന്ന ഒരു കട ഇട്ട് കൊടുത്തു. അത് അവൾക്ക് ഒരു വരുമാനമാർഗത്തിന് മാത്രമായിരുന്നില്ല. ചിലവിനുള്ള പണം അയാൾ കൊടുത്തിരുന്നെങ്കിലും, അവൾ സ്വന്തം കാലിൽ നിൽക്കട്ടെ എന്നുകരുതിയായിരുന്നു.
“നീങ്കള് യാർക്കിട്ട് സെർന്നാലും എന്നിട്ടം വറുവത്തൈ നിറുത്ത വേണ്ടം എങ്കൽ മകന് തന്തിയായ് ആക്ര വേണ്ടം…”
(നിങ്ങൾ ആരുടെ കൂടെ പോയാലും എന്റെ അടുത്ത് വരുന്നത് മുടക്കരുത്… നമ്മുടെ മകനെ അച്ഛനില്ലാതെയാക്കരുത്..)
ജെനിയുടെ കാര്യം പറഞ്ഞപ്പോൾ കനി പറഞ്ഞു. ആ വാക്ക് ഇന്നും അയാൾ തെറ്റിച്ചിട്ടില്ല.
ജെനിയുമായി ബന്ധം തുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ ആയിരുന്നു. കനിയെ മധുരയിൽ വെച്ച് കണ്ടതിന് ശേഷം അയാൾ നാട്ടിലേക്ക് പോയതേ ഇല്ല. തന്റെ മുന്നിൽ അങ്ങനെ പിടിക്കപ്പെട്ടതിന്റെ ഭയമായിരിക്കും എന്ന് ജെനി കരുതി. പല തവണ ഫോൺ ചെയ്‌തെങ്കിലും അയാൾ നാട്ടിലേക്ക് വരാൻ സമ്മതിച്ചില്ല. ഒരു ഒഴിവ് കഴിവുകൾ പറഞ്ഞ് വഴുതി മാറി. ഒരു തവണ ഫോണിൽ കിട്ടാതായപ്പോഴാണ് അവൾ കോളേജിലേക്ക് വിളിച്ചത്. അന്ന് ഫോൺ എടുത്ത കോളേജ് പ്രിൻസിപ്പൽ അയാളുടെ കനിയുമായുള്ള ബന്ധത്തെ കുറിച്ചൊക്കെ പറഞ്ഞു. അതോടെ അയാളെ എങ്ങനെ എങ്കിലും നാട്ടിൽ എത്തിക്കണം എന്ന് അവൾ കരുതി. അപ്പൻ സുഖമില്ല എന്ന കള്ളം പറഞ്ഞ് അവൾ അയാളെ നാട്ടിലേക്ക് വിളിച്ച് വരുത്തി.
നാട്ടിൽ എത്തിയതിന് ശേഷമാണ് പെങ്ങളുടെ ചതി മനസ്സിലായത്. അതിൽ അയാൾക്ക് പരിഭവമോ ദേഷ്യമോ തോന്നിയില്ല. കുറച്ച് ദിവസം അപ്പന്റെ കൂടെ നിന്ന് തിരിച്ച് പോകാമെന്ന് അയാളും കരുതി. അന്ന് രാത്രി ജെനി അയാളുടെ മുറിയിലേക്ക് കയറി വന്നു.
“ചേട്ടായി…” പുസ്തകം വായിച്ച് കൊണ്ടിരുന്ന അയാൾ തല ഉയർത്തി നോക്കി.
“മ്മ്..”
“ചേട്ടായി ഇപ്പോഴും ആ തമിഴത്തി പെണ്ണുമായി ബന്ധം ഉണ്ടല്ലേ..?” ചുമരിൽ ചാരി നിന്ന് കൊണ്ട് ശാന്തമായി തന്നെയാണ് അവൾ ചോദിച്ചത്. അത് കേട്ട് അയാൾ ഒന്ന് ഞെട്ടിയെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. ബുക്കിൽ നോക്കിയിരുന്നു.
“ചേട്ടായി എന്താ ഒന്നും പറയത്തെ… അതിനർത്ഥം ഇപ്പോഴും ഉണ്ടെന്നല്ലേ…” അവളുടെ ശബ്ദം ഇടറിയിരുന്നു.
അയാൾ അവളെ മുഖമുയർത്തി നോക്കി. ഒന്നും പറഞ്ഞില്ല.
“അവളെ മറക്കാൻ ഞാൻ എന്താ ചേട്ടായി ചെയ്ത് തരണ്ടേ..?” അവൾ കരയുന്ന മട്ടിൽ പറഞ്ഞു.
“അങ്ങനെ ഒന്നും ഇല്ല ജെനി.. നീ വെറുതെ ഓരോന്ന്..”
“അല്ല.. എനിക്കറിയാം ഞാൻ കോളേജിൽ വിളിച്ചപ്പോൾ പ്രിൻസിപ്പൽ എല്ലാം പറഞ്ഞു..” അത് കേട്ടപ്പോഴാണ് ജോണിക്ക് അവൾ അറിഞ്ഞ റൂട്ട് മനസ്സിലായത്.