പ്രഫസറായി അപ്പോയ്ന്റ് മെന്റ് ലെറ്റർ വന്നപ്പോൾ അയാൾ പുറത്തിറങ്ങി. തന്റെ എല്ലാ സാധനങ്ങളും പൊതിഞ്ഞു കെട്ടി അയാൾ വീട് വിട്ടിറങ്ങി. പിന്നീട് ചെന്നൈ നഗരത്തിന്റെ ഒരു ഭാഗമായി അയാൾ. അപ്പോഴും അയാളുടെ മനസ്സിൽ കനിയുടെ മുഖം കൊത്തി വെച്ചത് പോലെ കിടന്ന് നീറി. തമിഴ് നാടിൻറെ പല ഭാഗത്തും അയാൾ കനിയെ തേടി നടന്നു. പിന്നീട് എല്ലാ ഒഴിവ് സമയങ്ങളും കനിയെ തേടിയുള്ള നടപ്പായിരുന്നു.
അവസാനം അയാൾ കനിയെ കണ്ടത്തി. മുദുരയിലെ ഒരു അമ്പല നടയിൽ നിറവയറുമായി ഭിക്ഷയിരക്കുന്ന ആ മുഖത്തേക്ക് ഒരു നിമിഷമേ അയാൾക്ക് നോക്കാൻ കഴിഞ്ഞൊള്ളു. ഉള്ളം പൊള്ളി പോയി. അയാൾ ഓടി ചെന്ന് അവളെ വാരി പുണർന്നു. കറുത്ത് കരുവാളിച്ച മുഖത്ത് അയാൾ ചുമ്പനങ്ങൾ കൊണ്ട് മൂടി.
കനി ആശ്ച്ചര്യപെട്ട നിൽക്കുകയായിരുന്നു. സ്വപ്നത്തിൽ പോലും കാണാത്ത സംഭവമാണ് സംഭവിക്കുന്നത്. അവളുടെ കണ്ണുകൾ വർഷങ്ങൾക്ക് ശേഷം നിറഞ്ഞു. അത് കവിളിലൂടെ ഒരു ചാൽ തീർത്തു. സന്തോഷം കൊണ്ട് മരിച്ച് വീഴുമോ എന്നവൾ ഭയന്നു.
രണ്ടുപേരും ദൈവത്തിന് മുന്നിൽ കൈ കൂപ്പി പ്രാർത്ഥിച്ചു. അയാളുടെ കയ്യും പിടിച്ച് അവൾ വെച്ച് വെച്ച് നടന്നു. പിന്നീട് അവളുടെ ജീവിതവും ചെന്നൈ നഗരത്തിലേക്ക് പറിച്ച് നട്ടു. രണ്ടു മാസത്തിനുള്ളിൽ കനി പ്രസവിച്ചു. തന്നെ പോലൊരു ആൺ കുഞ്ഞ്.
കല്യാണം കഴിയാത്ത ജോണിയുടെ കൂടെയുള്ള പെണ്ണിനെ ചൊല്ലി കോളേജിലും മുറുമുറുപ്പുകൾ ഉയർന്നു. മേനേജ് മെന്റ് അയാൾക്ക് വാണിങ്ങുകൾ നൽകി. അയാൾ കനിയെ കൈ വിടാൻ തയ്യാറായില്ല. രമേശ്വരത്ത് ഒരു വീട് അയാൾ സ്വന്തമായി വാങ്ങി. കനിയേയും മോനെയും അങ്ങോട്ട് മാറ്റി. എല്ലാ ഒഴിവ് സമയങ്ങളിലും അയാൾ അവരുടെ കൂടെ പോയി താമസിച്ചു.
കല്യാണം കഴിച്ചിട്ടില്ലെങ്കിലും തന്റെ ഭാര്യയായി കഴിഞ്ഞുന്ന കനിയെ കുറിച്ച് ആരും അറിഞ്ഞില്ല. അപ്പനറിഞ്ഞില്ല, ജെനി അറിഞ്ഞില്ല, ആരും അറിഞ്ഞില്ല. ആരെയും അറിയിക്കാൻ അയാൾ ഇഷ്ട്ടപെട്ടതുമില്ല. കനിയും ആയാളും ഒരു പാലം തീർത്തിരിക്കുന്നു. അദൃശ്യമായ ഒരു പാലം. അയാൾ എവിടെ പോയാലും രാമേശ്വരത്തേക്ക് നീളുന്ന ഒരു പാമ്പൻ പാലം. നമുക്ക് അതിനെ പ്രണയം എന്ന് ചുരുക്കി വിളിക്കാം.
*******
നേരം സന്ധ്യ മങ്ങി തുടങ്ങിയിരുന്നു. ഏദൻസ് റിസോർട്ടിലെ പുല്ല് വിരിച്ച മുറ്റത്ത് കസേരയിട്ട് ഇരിക്കുകയായിരുന്നു ജോണി സാർ. കയ്യിൽ ഒരു ചുരുട്ട് കത്തുന്നുണ്ട്. കാൽ കയറ്റി വെച്ച ചെറിയ മേശയിൽ ഒരു വോഡ്ക്കയുടെ ഒഴിച്ച്