ശ്വേതയിൽ ഒരു ചിരി വിരിഞ്ഞു.
“മോൾ എങ്ങോട്ടാ…” മുത്തച്ഛന്റെ ചോദ്യം കേട്ട് ശ്വേതാ തിരിഞ്ഞു നോക്കി.
“കോളേജിലേക്കാ മുത്തച്ഛ..”
“മോൾ ഒറ്റക്ക് പോകണ്ട… കല്യാണമുറപ്പിച്ച പെണ്ണല്ലേ…ആ ഡ്രൈവറോട് കാർ ഇറക്കാൻ പറ…”
“കൃഷ്ണൻ കുട്ടീ….” അയാൾ തന്നെ ഡ്രൈവറെ നീട്ടി വിളിച്ചു.
കൃഷ്ണൻ കുട്ടി ഭവ്യതയോടെ അയാളുടെ മൂന്നിൽ വന്നുനിന്നു.
“മോളെ ഒന്ന് കോളേജിൽ ആക്കീട്ട് വാ…”
“ശരി മുതലാളി..” അയാൾ കാർ എടുക്കാൻ പോയി.
ശ്വേതായെ കോളേജ് ഹോസ്റ്റലിന് മുന്നിൽ ഇറക്കി വിട്ട് കൃഷ്ണൻ കുട്ടി പുത്തൻപുരക്കലേക്ക് തിരിച്ച് പൊന്നു. ഹോസ്റ്റലിന് മുന്നിലെ ബസ് സ്റ്റോപ്പിൽ അർജുനെയും കത്ത് ശ്വേതായിരുന്നു. തന്റെ ആത്മ സുഹൃത്തിലേക്ക് ലയിക്കാൻ അവളുടെ ഹൃദയം വെമ്പി.
തുടരും…