ഹേയ്.. ഇല്ല… അങ്ങനാണേൽ നേരിട്ട് പറയാവുന്നതേ ഉള്ളൂ…
ഞാൻ ചെരുപ്പിടാൻ തിരിഞ്ഞപ്പോൾ ഇത്തയും എന്റെ പുറകിൽ ഡോറടയ്ക്കാനായി വന്നിരുന്നു…
“ഇത്ത കതകടച്ചോ… എന്നിട്ടേ ഞാൻ പോവുന്നുള്ളു..” കുപ്പി നോക്കേണ്ടതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…
“ഉം…” ഇത്ത ഒന്ന് മൂളിയ ശേഷം കതക് ചാരി…
ഞാൻ പെട്ടന്ന് ചുറ്റിലും ഒന്ന് നോക്കി ചെടിച്ചട്ടി തിരഞ്ഞു…
പെട്ടന്ന് ആ കതക് വീണ്ടും തുറന്നു…
ഒന്ന് പരുങ്ങിയ ഞാൻ നേരെ നിന്ന് ഇത്തയെ നോക്കി…
“പിന്നെ… ബോട്ടിൽ ആ ചെടിയുടെ പുറകിൽ ഉണ്ട് ട്ടോ… ”
ഇത്ത പറഞ്ഞത് കേട്ട് എന്റെ കിളി രണ്ടെണ്ണം പറന്നുപോയി… അപ്പൊ ഇത്തയ്ക്ക് അറിയാരുന്നു അല്ലെ…
“അ.. ഇന്നെ ഞാനൊന്ന് കാണുന്നുണ്ട്… തനിച്ച്…”
എന്നെ ഒരു പ്രേത്യേക രീതിയിൽ നോക്കികൊണ്ട് ഇത്ത ഡോർ പതിയെ അടച്ചു…
അതൂടെ ആയപ്പോ ഞാൻ “ന്താ പ്പോ ണ്ടായേ” എന്നോർത്തു കുന്തം വിഴുങ്ങിയ പോലെ അടഞ്ഞ ഡോറിലേക്ക് നോക്കി കുറച്ചുനേരം അവിടെത്തന്നെ നിന്നു..
സ്വൊബോധം വന്നപ്പോൾ മെല്ലെ വലതുസൈഡിൽ വെച്ചിട്ടുള്ള ചെടിച്ചട്ടി ഓരോന്നായി നോക്കാൻ തുടങ്ങി…
തുടരണോ?