ഏച്ചി 1 Eachi | Author : NaraBhoji
എവിടെ നോക്കിയാലും സ്വർണ്ണവർണ്ണത്തിൽ നെൽവയലുകളും, കിഴക്ക് തലയെടുപ്പോടെ സഹ്യമലനിരകളും, കാളവണ്ടികളും, പുല്ല് മേഞ്ഞ കാവൽമാടങ്ങളും കൊണ്ട് സുന്ദരിയായ പാലക്കാട്ടെ ഒരു ഉൾഗ്രാമം.
നിറഞ്ഞ ഗ്രാമഭംഗി വിളങ്ങി നിൽക്കുന്ന ഇവിടെ ഓടിട്ട വീടുകൾക്കും, എപ്പോഴും സമോവറിനെക്കൾ ചൂടോടെ കരകമ്പിവാർത്തകൾ പുകയുന്ന ചായക്കടകൾക്കും, ഇല്ലിയും ശീമകൊന്നയും ചേർത്ത് കെട്ടിയ കുഞ്ഞുവേലികൾക്കും ഇപ്പോഴും യാതൊരു മാറ്റവുമില്ല. പഴമ മായത്ത ഈ ഗ്രാമത്തിൽ ഒരു വിവാഹനിശ്ചയ ദിവസം.
സൂര്യൻ ഉദിച്ചു വന്ന് ചെറിയൊരു ആലസ്യത്തിൽ നിൽക്കുന്ന ഒരു പുലർക്കാലം. സമയം ആറുമണി.
ബാലഗോപാലൻ, നമ്മുടെ ബാലു, ഇന്നലെ കിടക്കാൻ നന്നെ വൈകി അതു കൊണ്ടു തന്നെ ഇന്നു ആറു മണിക്ക് അവൻ എഴുന്നേൽക്കാനും വിചാരിച്ചിരുന്നില്ല. ഇന്നലെ പാതിരാത്രി വരെ കുമ്മിണികുട്ടി ചെവിക്കകത്തുണ്ടായിരുന്നു. ഉറങ്ങണം എന്നുണ്ടായിരുന്നു എങ്കിലും നല്ല മുക്കുറ്റി പൂവുപോലൊരു പാലക്കാടൻ സുന്ദരികുട്ടി, കുപ്പിവള കിലുങ്ങുംപോലെ കാതിലിങ്ങനെ കൊഞ്ചുമ്പോ ആരാ നിർത്താൻ പറയാ. അയ്നു ബാലഗോപാലൻ പൊട്ടനായിരിക്കണം, അയ്യടാ…. അതല്ലാത്തോണ്ടല്ലെ ഇത്രതികം പേര് കോളേജിൽ അവളുടെ പിന്നാലെ നടന്നിട്ട് എനിക്കല്ലെ അവളു വീണത്.
പെട്ടന്നു പക്ഷെ ആരൊ ഉറക്കെ തട്ടി വിളിച്ചു. നാശം അച്ഛനാവും, വല്ല തേങ്ങ പൊതിക്കാനോ, പറക്കി കൂട്ടാനോ ആവും…. എന്റെ പട്ടി എണീക്കും, ബൗ.. ബൗ.. ഞാൻ മനസ്സിൽ ഓർത്തു.
തലമൂടിയിരുന്ന കമ്പിളി പുതപ്പു ആരോ വലിച്ചെടുക്കാൻ നോക്കി. അമ്പട പുളുസു ഉമ്മണി കിട്ടും. അപ്പൊ പക്ഷെ കുമ്മിണിയെ ഓർമ്മ വന്നു. ആഹാ അവളുടെ ഷേയ്പ്പ് ഹൊ എന്തൊരു രസാണ്. തടിയെന്നും ഇല്ല. മുന്നും പിന്നും തീരെയില്ല, പക്ഷെ വയറൊട്ടും ഇല്ലാത്തത് കൊണ്ട് ഫാൻ്റാകുപ്പി പോലെയിരിക്കും ആഹാ അടിപൊളി. പെണ്ണായാൽ അങ്ങനെ വേണം.
പക്ഷെ തെക്കേലെ മുപ്പത്തിനാലു വയസ്സായിട്ടും ഇപ്പോഴും പെണ്ണുകെട്ടാത്ത, അല്ല സോറി പെണ്ണുകിട്ടാത്ത സുമേഷേട്ടൻ പറയണത് പെണ്ണായാൽ മുന്നിലും പിന്നിലും നല്ലോണം വേണം ന്നാണ്, അത്യാവശ്യം കൊഴു കൊഴുന്നു ഇരിക്കണംത്രെ. അപ്പോഴാ സുഖം ന്ന്.