ഓ! അതൊന്നും അത്രവലിയ കാര്യമല്ല.. ആൺപിള്ളേരായാ കുറച്ചു കുരുത്തക്കേടൊക്കെ കാണും.. അതിനിങ്ങനെ വന്ന കാലിൽ നിർത്തി കളിയാക്കാനൊന്നുമില്ല..
നീപോയി കുളിച്ചുവാ മോനെ, യാത്ര കഴിഞ്ഞു വന്നെയല്ലേ..
ചേച്ചിയുടെ കളിയാക്കലിന് വല്യമ്മ എന്റെപക്ഷം പിടിച്ചപ്പോൾ എനിയ്ക്കത് ശരിയ്ക്കും ബോധിച്ചു. ഒരാളെങ്കിലും ഉണ്ടല്ലോയെന്ന തോന്നലിനൊപ്പം അവളുടെ കൊമ്പൊടിഞ്ഞതിന്റ സന്തോഷവും. കൊറേ നേരമായി നിഗളിപ്പ് തുടങ്ങിയിട്ട്.
കുളിമുറിതന്നെ വേണമെന്ന് നിർബന്ധമില്ലേൽ താഴെ കടവുണ്ട്.. ഒന്ന് മുങ്ങി തോർത്തിട്ടിങ്ങ് പോര്.. അതാ നല്ലത്..
വല്യച്ഛൻ അഭിപ്രായപ്പെട്ടു. അതിനും ഞാനൊന്നു ചിരിച്ചു. ആ ചിരി ഉത്തരമായിക്കണ്ട വല്യമ്മ പറഞ്ഞതുകേട്ട് എനിക്കുള്ള സോപ്പും തോർത്തുമെടുക്കാൻ അകത്തേക്കു നടക്കുന്ന ചേച്ചിയിലായിരുന്നു എന്റെ നോട്ടമപ്പോഴും അറിയാതെ നീണ്ടുചെന്നത്.
എന്നാൽ ഇനിയെന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നതെന്ന് അറിയാതെയുള്ള എന്റെനോട്ടം ശ്രെദ്ധിയ്ക്കാതെ ധ്വനിചേച്ചി കുഞ്ഞിനേയുംകൊണ്ട് ഉമ്മറത്തേയ്ക്കു കയറി.
തുടരാമോ?