സുമിനയുടെ തിരിമറിയും പൈസ അടിച്ചു മാറ്റുന്നതും മനസ്സിലാക്കിയ മാനേജര്‍ അവളെ താക്കീത് ചെയ്തു. അവള്‍ കരഞ്ഞു കൊണ്ട് ഇനി ഇതാവര്‍ത്തിക്കില്ല എന്ന് പറഞ്ഞപ്പോള്‍ മാനേജര്‍ തണുത്തു. അതോടെ മാനേജര്‍ക്ക് സുമിനയെ ഇഷ്ടം അല്ലാതായി. എന്നാല്‍ സുമിനയ്ക്ക് നല്ല പോലെ മണി അടിച്ചു നില്ക്കാന്‍ അറിയാവുന്ന കാരണം അവള്‍ ഞങ്ങളുടെ ബോസിനെ സോപ്പ് ഇട്ടു കൊണ്ട് അവളുടെ ഭാഗം സേഫ് ആക്കി.
അതിനു ശേഷം സുനിതയാണ് പൈസ എല്ലാം നോക്കിയിരുന്നത്. മാത്രവുമല്ല ക്ലിനിക്കിലെ കാര്യങ്ങള്‍ എല്ലാം മാനേജര്‍ സുനിതയെ നോക്കാന്‍ ഏല്‍പ്പിച്ചു. അവള്‍ അവളുടെ ജോലി നല്ല രീതിയില്‍ നിറവേറ്റി. എന്നാല്‍ അതില്‍ അസൂയ പൂണ്ട സുമിന സുനിതയെ എങ്ങനെയും പുറത്താക്കാന്‍ വഴി നോക്കി. എന്നാല്‍ എല്ലാവര്‍ക്കും സുനിതയെ ഇഷ്ടം ആയിരുന്നു. അതിനാല്‍ സുമിനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മണ്ടിയായ സുമിന പല മണ്ടത്തരങ്ങളും പയറ്റി നോക്കി എങ്കിലും ഒന്നും നടന്നില്ല.
സ്റ്റാഫിന്റെ ഡ്യൂട്ടി ഒക്കെ സുമിന ആയിരുന്നു തീരുമാനിച്ചിരുന്നത്. ആയിടെ സുനിത ചില ഐഡിയകള്‍ പറഞ്ഞു. കേട്ട പാടെ സുമിന പറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ അത് കേട്ട മാനേജര്‍ അവളുടെ ഐഡിയ നടപ്പിലാക്കി. അതിനു ശേഷം സുനിതയോട് സ്റ്റാഫ് ഡ്യൂട്ടി നോക്കാന്‍ പറഞ്ഞു. അതിനാല്‍ സുമിനയ്ക്ക് വിചാരിച്ച രീതിയില്‍ ഡ്യൂട്ടി കിട്ടിയില്ല. മാത്രവുമല്ല സുമിനയ്ക്ക് ക്ലിനിക്കില്‍ യാതൊരു വിലയും ഇല്ലാതായി. നല്ല അഹങ്കാരി ആയിരുന്ന സുമിനയുടെ പത്തി താഴ്ന്നു തുടങ്ങിയിരുന്നു.
അതോടെ സുമിന പല തന്ത്രങ്ങളും മിനഞ്ഞു. സുനിത ഞങ്ങളുടെ ബോസിന്റെ കീപ് ആണെന്നു വരെ അവള്‍ പറഞ്ഞു പരത്തി. അത് പോലെ മാനേജറും അവളും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടെന്നും സുമിന ആര്‍ക്കും കിടന്നു കൊടുക്കാത്തത് കൊണ്ടാണു അവളെ ആര്‍ക്കും ഇഷ്ടം അല്ലാത്തത് എന്നും സുമിന എല്ലാവരോടും പറഞ്ഞു നടന്നു.
പക്ഷെ സുമിനയുടെ പ്ലാന്‍ ഒന്നും നടന്നില്ല. ഒടുവില്‍ അവള്‍ അവളുടെ പത്തി മടക്കി ജോലിയില്‍ മുഴുകി. അത് പോലെ അവളെ ആരും നോക്കാതായി. എന്നാല്‍ ഞാന്‍ സുമിനയും ആയി നല്ല ബന്ധം നില നിറുത്തി.
ആയിടെ ഞങ്ങളുടെ കമ്പനിയിലെ അക്കൗണ്ട്‌സ് നോക്കാനായി രാജു എന്ന ഒരു മെലിഞ്ഞ പയ്യന്‍ ജോയിന്‍ ചെയ്തു. നല്ല പോലെ മെലിഞ്ഞ അവനു നല്ല പൊക്കം ഉണ്ടായിരുന്നു. അവനും ജോലിയില്‍ നല്ല ആത്മാര്‍ഥത ഉണ്ടായിരുന്നു.
രാജുവും സുനിതയും നല്ല കൂട്ടായിരുന്നു. സുനിത ഇടയ്ക്ക് അവനു ഭക്ഷണം ഒക്കെ കൊടുക്കാറുണ്ടായിരുന്നു. അവന്‍ മാനേജര്‍ പറയുന്ന കാര്യങ്ങള്‍ അങ്ങനെ സുനിതയും രാജുവും മാനേജറുടെ സ്വന്തം ആളുകള്‍ ആയി. അതിനാല്‍ സുമിനയ്ക്ക് അവരെ രണ്ടു പേരെയും ഇഷ്ടം അല്ലാതായി.
ദിവസങ്ങള്‍ കടന്നു പോയി. ആയിടെ ഞങ്ങള്‍ ഒരു ഒഴിവു ദിവസം ഫുജൈറയിലേക്ക് ഒരു ടൂര്‍ പോയി. കൂടെ ജോലി ചെയ്യുന്ന എല്ലാവരും പിന്നെ അവരുടെ ഫാമിലിയും ഉണ്ടായിരുന്നു. സുമിനയും കെട്ടിയോനും പ്ലവിനയും കെട്ടിയോനും കുട്ടിയും നിഷാദും അവന്റെ അളിയനും സാദിക്കും പിന്നെ അവന്റെ അനിയനും രാജുവും സുനിതയും ഞാനും ഉണ്ടായിരുന്നു. പുലര്‍ച്ചെ ആയിരുന്നു ഞങ്ങള്‍ യാത്ര തുടങ്ങിയത്.