“പിന്നേ…!!” ഞാൻ വിളിച്ചപ്പോൾ അവൾ നിന്നു…
“ഇത് പുറത്താരോടും പറയണ്ട… വിശ്വസിക്കില്ല… പിന്നെ നിനക്ക് പകരം അയാളെ എടുത്തതിൽ നീ ദേഷ്യം തീർക്കാൻ നോക്കുന്നതാണെന്നെ എല്ലാവരും കരുതുള്ളു… സോ… മനസ്സിൽ വെച്ചാ മതി…!!”
അവൾ എല്ലാം കേട്ട് തിരിഞ്ഞുപോലും നോക്കാതെ നടന്നുപോയി…..
ഒരെണ്ണം മൂഞ്ചിയല്ലോ ദൈവമേ എന്ന് ഞാൻ മനസിലോർത്തു… അതും നടക്കാൻ കുറച്ചെങ്കിലും സാധ്യതയുണ്ടെന്ന് ഞാൻ വിചാരിച്ചിരുന്നത്… ഇവൾ ഇങ്ങനെയാണെങ്കിൽ ആ പട്ടര് കുട്ടി എന്തായാലും മുഖത്ത് നോക്കി ആട്ടും…
എങ്കിലും ഒന്ന് എറിഞ്ഞ് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…
പിറ്റേന്ന് ഞാൻ സീതാരാമനെ കാബിനിലേക്ക് വിളിപ്പിച്ചു… അയാൾ വളരെ സന്തോഷത്തോടെയാണ് വന്നത്… പക്ഷെ ഞാനല്പം ഗൗരവം അഭിനയിച്ച് ഇരുന്നു…
“സർ…??”
“കേറിവാ….!!”
അയാൾ ഒരു ചിരിയോടെ എന്റെ മുന്നിൽ വന്ന് നിന്നു…
“എന്താടോ ഇത് തന്നോട് ഞാൻ പറഞ്ഞതല്ലേ ഒഫീഷ്യൽ ആയി അറിയിക്കുന്നത് വരെ മറ്റുള്ളവരോട് തന്റെ പ്രൊമോഷൻ കാര്യം എഴുന്നുള്ളിക്കരുതെന്ന്….!!”
അയാളുടെ മുഖം മാറി…
“ഇപ്പൊ പണി കിട്ടിയപ്പോ പഠിച്ചല്ലോ…!!” ഞാൻ അൽപം ദേഷ്യം ഭാവിച്ചാണ് അത് പറഞ്ഞത്…
“എന്ത് പറ്റി സർ…??”
“തനിക്ക് പകരം ശാലിനിയെയാണ് ഈ പോസ്റ്റിലേക്ക് പരിഗണിക്കേണ്ടത് പറഞ്ഞ് ചെയർമാന് ഒരു മെയിൽ പോയിട്ടുണ്ട്… ഞാനും താനും ചേർന്നുള്ള ഒത്തുകളിയാണിതെന്നും പറഞ്ഞിട്ടുണ്ട്… ചെയർമാൻ എന്നെ വിളിച്ച് ചോദിച്ചു…!!”
“എന്നിട്ട്…??” അയാൾ ടെൻഷനായി…
“എന്നിട്ടെന്താ… ഇനി താൻ മാർക്കറ്റിംഗ് ഹെഡ് ആയിട്ട് തന്നെയിരിക്കും ശാലിനി വരും ഈ കസേരയിൽ… തനിക്കറിയാല്ലോ… സെയിൽസിൽ റെക്കോർഡ് പെർഫോമൻസ് ഉള്ള ടീമാണ് അവരുടേത് അവളാണെങ്കിൽ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് എംപ്ലോയീ… പോരാത്തതിന് ഇപ്പൊ സ്ത്രീസമത്വം ഒക്കെ പറയുന്നതുകൊണ്ട് അവൾക്ക് തന്നെയാണ് സാധ്യത…!!’
“സർ… അങ്ങനെ പറയരുത്…!!”
“അത് മറ്റുള്ളവരോട് കൊട്ടിഘോഷിക്കുമ്പോ ഓർക്കണമായിരുന്നു…!!”
“സർ ചതിക്കരുത്… പുതിയ വീടിന്റെ പണി പകുതിയാക്കി ഇട്ടിരിക്കുന്നത് സാറിനറിയാല്ലോ… ഈ പ്രൊമോഷൻ മുന്നിൽ കണ്ട് ഉള്ള ലോണിന് പുറമെ ഒരു ഇൻസ്റ്റന്റ് ലോണിനുകൂടി അപേക്ഷിച്ചിട്ടുണ്ട് അതേതാണ്ട് പാസായപോലെയാണ്… പക്ഷെ കുറച്ച് വല്യ എമൗണ്ട് ആയതുകൊണ്ട് ഈ പ്രൊമോഷൻ കിട്ടിയില്ലേൽ ഞാൻ പെട്ടുപോകും സർ…!!”