“എനിക്കാരോടും ദേഷ്യമൊന്നുമില്ല സർ…!” അവൾ ഒരു അലസ ഭാവത്തോടെ പറഞ്ഞു..
“സീതാരാമന് പകരം റീജിയണൽ ഹെഡ് ആയി തന്നെ വേണമെന്ന് പറഞ്ഞ് ഒരു നിവേദനം വന്നിരുന്നു… അറിഞ്ഞോ…??”
“ഇല്ല അറിഞ്ഞില്ല… പക്ഷെ അയാളെ സർ സെലക്ട് ചെയ്തത് അറിഞ്ഞു… എന്നേക്കാൾ എന്ത് യോഗ്യതയാണ് സർ അയാൾക്കുള്ളത്… അയാളെക്കാൾ കൂടുതൽ നേട്ടങ്ങൾ ഈ കമ്പനിക്ക് ഞാൻ ഉണ്ടാക്കിയിട്ടില്ലേ… കഴിഞ്ഞ തവണത്തെ ബെസ്റ്റ് എംപ്ലോയീ ഓഫ് ദി ഇയർ ഞാനാണ് … ഈ കമ്പനിയുടെ ബെസ്റ്റ് സെയിൽസ് റെക്കോർഡ് എന്റെ ടീമിന്റെ പേരിലാണ്… ഇതൊന്നും സാറിന്റെ കണ്ണിൽ പെട്ടില്ലേ… അയാൾ എന്ത് മലമറിച്ചിട്ടാണ്….??” അവൾ എന്നോട് ചോദിക്കാൻ തീരുമാനിച്ചിരുന്ന ചോദ്യങ്ങളൊക്കെ ഒന്നിച്ച് പുറത്ത് വന്നു…
“നമ്മുടെ കമ്പനിയുടെ ബെസ്റ്റ് മാർക്കറ്റിംഗ് ടീം ഈ ഓഫീസിലാണ്.. അതിന്റെ ഹെഡ് സീതാരാമൻ… അവാർഡ്സ് ഒന്നും കമ്പനി നോക്കുന്നില്ല … അയാൾ എഫീഷ്യൻറ് ആണ് തന്നെക്കാൾ സീനിയറും ആണ്…!!”
എന്റെ മറുപടി കേട്ട് അവൾ തലകുനിച്ച് ഇരുന്നു…
“പക്ഷെ എന്റെ ചോയ്സ് സീതാരാമൻ അല്ലായിരുന്നു ശാലിനീ … അത് നീയായിരുന്നു…!!”
ഞാൻ പറഞ്ഞതുകേട്ട് അവൾ ആശ്ചര്യത്തോടെ എന്നെനോക്കി…
“ബട്ട് നിനക്കറിയാല്ലോ… ആഴ്ചയിൽ ഒന്നുവെച്ച് സ്ത്രീ സമത്വം ഒക്കെ പറയുമെങ്കിലും ഒരു ലീഡർഷിപ് പോസ്റ്റിൽ എപ്പോഴും സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് അവസരം കൂടുതൽ… പോരാത്തതിന് രാമന്റെ എക്സ്പീരിയൻസും അവർ നോക്കും…. അത് കമ്പനിയുടെ തീരുമാനമാണ്…!!”
അവൾ ഒന്നും പറയാനില്ലാത്തപോലെ നിരാശയായി…
“സങ്കടമുണ്ട് സർ… എത്ര കഷ്ടപ്പെട്ടിട്ടാ ഓരോ കാര്യങ്ങൾ ചെയ്യുന്നത്… കുഞ്ഞിന്റെ കാര്യങ്ങൾപോലും നോക്കാൻ എനിക്ക് ആവുന്നില്ല… അത്രയും ആത്മാർത്ഥതയോടെ നിന്നിട്ട് ഇങ്ങനെ ചെയ്യുമ്പോ…!!”
ശാലിനിയുടെ ശബ്ദം ഇടറി… ഞാൻ എന്റെ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ചു…
“റീലാക്സ് ശാലിനി.. എല്ലാം ശെരിയാവും…!!”
“നോ സർ… എനിക്ക് പ്രതീക്ഷയില്ല….. ഈ സാലറികൊണ്ട് മുന്നോട്ട് പോവുന്നത് ഇനി പറ്റില്ല സർ… വീട്ട് വാടകയും ചിലവും എല്ലാംകൂടി പറ്റുന്നില്ല…എനിക്കിത് വേണം സർ… !!”
” ഞാൻ ശെരിയാക്കിയാലോ…??”
അവൾ പെട്ടന്ന് ഞെട്ടി തലയുയർത്തി എന്നെ നോക്കി…