“എന്താ കാര്യം പറഞ്ഞോ..!!”
“ഞാൻ വണ്ടി കൊണ്ടുവന്നില്ല… എന്നെ ഒന്ന് വീട്ടിൽ വിടാമോ…??”
“അത്രേയുള്ളോ വാ കേറ്…!!”
സാധാരണ അങ്ങനെ നിൽക്കാത്ത ഒരാളായതുകൊണ്ട് എനിക്കൊരു സംശയം തോന്നിയെങ്കിലും ഞാൻ പ്രകടിപ്പിച്ചില്ല…
“സാർ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു…!! വൈഷ്ണവിയോടും സംസാരിച്ചു…!!”
പോവുന്ന വഴിയിൽ അയാൾ പറഞ്ഞത് കേട്ടെങ്കിലും ഞാൻ പ്രതികരിച്ചില്ല…
“എനിക്ക് ഈ പ്രൊമോഷൻ അത്യാവശ്യമാണ് സർ… അതിന് ഒരു രാത്രിയാണ് സാറിന് വേണ്ടതെങ്കിൽ ഈ രാത്രി സാറിന്റേതാണ്…!!” എന്റെ മുഖത്ത് നോക്കാതെയാണ് അയാളത് പറഞ്ഞവസാനിപ്പിച്ചത്….
ഞാൻ വണ്ടി ചവിട്ടി നിർത്തി…. മനസ്സിൽ രണ്ടാമത്തെ ലഡ്ഡുവും പൊട്ടിയ സന്തോഷം പുറത്ത് കാണിക്കാതെ അയാളെ നോക്കിയിരുന്നു…
“വൈഷ്ണവിക്ക് സമ്മതമാണോ…??”
“എതിർപ്പില്ല…!!”
ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല… മനസ്സിൽ തികട്ടിവന്ന സന്തോഷം അടക്കിവെച്ച് നേരെ അയാളുടെ വീട്ടിലേക്ക് വണ്ടിവിട്ടു… കുറച്ചുകൂടി നേരത്തെ ഇറങ്ങേണ്ടതായിരുന്നു… ഞാനോർത്തു..
ഒരു പത്ത് മിനിറ്റിൽ സീതാരാമന്റെ വീടെത്തി… അയാൾ എന്നെ നോക്കാതെ പുറത്തിറങ്ങി… ഞാനും അയാൾക്ക് പിന്നാലെ വീടിനകത്തേക്ക് കയറി…
ഒരു വാടക വീടാണത്… വാതിൽക്കൽ ഇലകൾ കൊണ്ട് എന്തോ കെട്ടിവെച്ചിട്ടുണ്ട്… വാതിലിൽ എന്തോ വരച്ചിട്ടുണ്ട്.. മൊത്തത്തിൽ ഒരു ബ്രാമണ അന്തരീക്ഷം…. ഒരു പ്രതേകമണവും ആ വീട്ടിൽ എപ്പോഴും ഉണ്ടാവും…
ഞങ്ങൾ വീടിനകത്ത് കയറിയ ശബ്ദം കേട്ട് ആരാണെന്ന് നോക്കാൻ വൈഷ്ണവി ഓടിവന്നതും ഞങ്ങളുടെ മുന്നിൽ പെട്ടു…
മുന്നിൽ താലി കെട്ടിയവനും ഇന്ന് അവളുടെ കൂടെ കിടക്കാൻ പോവുന്നവനും… അവൾ ഒന്ന് പകച്ചുനോക്കിയിട്ട് വീണ്ടും തലകുമ്പിട്ട് അകത്തേക്ക് ഓടിപ്പോയി..
“ഞാൻ എന്നാ പോട്ടെ സർ… അടുത്തുള്ള ഹോട്ടലിൽ ഉണ്ടാവും… അവളോട് എല്ലാം പറഞ്ഞിട്ടുണ്ട്…!!” സീതാരാമൻ ചെറിയ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…
“നിക്ക്… ഒരു മിനിറ്റ്… വൈഷ്ണവിയെ ഒന്നിങ്ങോട്ട് വിളിക്ക്…!!” ഞാൻ പറഞ്ഞു…
“വൈഷ്ണവീ…!!” എന്നെയൊന്ന് നോക്കിയിട്ട് അയാൾ അവളെ വിളിച്ചു… അവൾ വീണ്ടും തലകുനിച്ച് വാതിലിന് മറവിൽ നിന്ന് പുറത്തേക്ക് വന്നു…
“ഇങ്ങോട്ട് നോക്ക്…!” ഞാൻ അവളോട് പറഞ്ഞു.. അവൾ തലയുയർത്തി എന്നെനോക്കി… കണ്ണുകൾ ചെറുതായി നനഞ്ഞിരിക്കുന്നു…
“നിനക്കിതിന് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രേ ഞാനുള്ളു… അല്ലെങ്കിൽ ഞാനിപ്പോ തന്നെ പോവാം…!!” ഞാൻ അവളോട് പറഞ്ഞു..