അപ്പോൾ അവൾക് വിളിക്കാൻ തോന്നിയത് ജിമ്മിയെ മാത്രം ആയിരുന്നു..
____________________________________
അതേ സമയം ജിമ്മി വീട്ടിൽ എത്തി…വീട്ടിൽ ആരും ഇല്ല..അച്ഛന്റെ വണ്ടി ഉണ്ടായിരുന്നു…അവൻ അകത്തേക്ക് കയറി…
ചേച്ചി…ചേച്ചി..അവൻ ശിവ കലയെ അവിടെ മുഴുവൻ തിരഞ്ഞു..എന്നാൽ അവൻ കണ്ടില്ല…അവൻ അച്ഛന്റെ മുറിയിലേക്ക് പോയപ്പോൾ ആണ് അവിടെ നിന്നും ചോര ഒഴുകുന്നത് കണ്ടത്…അവൻ ആ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച കണ്ടു ഞെട്ടി..
ബെഡിൽ ചോരയിൽ കിടക്കുന്ന അച്ഛനും താഴെ വയറും പൊത്തി ഇരിക്കുന്ന ശിവകലയും.. അവളുടെ വയറിൽ നിന്നും നല്ലോണം ചോര വരുന്നുണ്ടായിരുന്നു…അവനു എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു….അവൻ ശിവ കലയെ പോയി എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും അവൾ അവനെ നോക്കി ഒന്നു ചിരിച്ചു..ശേഷം കണ്ണുകൾ അടച്ചു..ശിവ കലയും ഭൂമിയോടു വിട പറഞ്ഞിരുന്നു…
അവനു ഒരു തരിപ്പാണ് ഉണ്ടായത്..എന്താണ് സംഭവിച്ചത് എന്നു അവനു മനസ്സിലായില്ല..അവൻ തിരിഞ്ഞു നോക്കാൻ പോയപ്പോൾ തന്നെ ഒരു തോക്ക് അവന്റെ തലയിൽ മുട്ടി നിന്നു… അവൻ തിരിഞ്ഞു നോക്കിയതും ഞെട്ടി….മഞ്ജുവിന്റെ ഭർത്താവ്….
എന്നാൽ പെട്ടന്നാണ് ജിമ്മി ആ തോക്ക് പിടിച്ചു വാങ്ങിയത്….അവൻ അയാളുടെ തലയിൽ അടിച്ചു വീഴ്ത്തി…അയാൾ ബോധം നഷ്ടപ്പെട്ടു താഴെ വീണു…എന്തു ചെയ്യും എന്ന് ഒന്നും അറിയാത്ത അവസ്ഥ..അപ്പോഴാണ് ദിവ്യയുടെ കാൾ വന്നത്..അതിൽ പറഞ്ഞ കാര്യങ്ങൾ കേട്ടു അവൻ ഞെട്ടി..