അതോടെ ഞാനൊന്ന് പതറി…
” ഗുഡ് മോണിംഗ് ആൻ്റീ… ”
അമ്മയുടെ അടുത്തെത്തിയതും നന്ദു ചിരിച്ചുകൊണ്ട് അമ്മയെ വിഷ് ചെയ്തു
” ഗുഡ് മോണിംഗ്…ഇപ്പാണോടാ വീട്ടിലേക്ക് പോകുന്നെ…നിങ്ങക്കൊന്നും കോളേജിൽ പോണമെന്നുള്ള വിചാരം ഇല്ലേ… ”
അമ്മ ഞങ്ങളെ നാലിനേയും നോക്കി ചോദിച്ചു…
” അതിന് ഇവൻ എഴുന്നേക്കണ്ടേ… ”
അടുത്ത് നിന്ന എന്നെ ഒന്ന് തട്ടിക്കൊണ്ട് ശ്രീ അമ്മയോട് മറുപടി പറഞ്ഞു… അതിനമ്മ എന്നെ ഒന്ന് നോക്കി..
” മാഡത്തിന് അറിയുന്ന ആൾക്കാരാണോ ഇവർ… ”
അത്രയും നേരം ഞങ്ങളുടെ സംസാരം നോക്കിനിന്ന ദിവ്യ അമ്മയോട് ചോദ്യ ഭാവത്തിൽ തിരക്കി
” അതേ… എന്താ വല്ല കുഴപ്പവും ഉണ്ടാക്കിയോ ഇവന്മാര്… ”
അമ്മ ഞങ്ങളെ ചൂഴ്ന്ന് നോക്കിക്കൊണ്ട് അവളോട് ചോദിച്ചു…
” മുഴുവൻ പേരുമില്ല ഇയാളാണ് കുഴപ്പക്കാരൻ… ”
എന്നെ നോക്കി ദിവ്യ അമ്മയോട് പറഞ്ഞു… അതു കേൾക്കേണ്ട താമസം അമ്മ എന്നെയൊരു നോട്ടം നോക്കി