” അതിന് ഞാൻ എന്തോ വേണം… അവർക്കൊക്കെ താരാട്ടുപാടി കൊടുക്കണോ…??”
ടീവിയിൽ നിന്ന് കണ്ണെടുത്തുകൊണ്ട് ഞാൻ അവളെ നോക്കി ചോദിച്ചു
” അയ്യോ….അവരെയൊക്കെ കൊല്ലാനല്ല…ഉറങ്ങാൻ സമ്മതികാനാ ഞാൻ പറഞ്ഞേ… ”
അവളെന്നെ കളിയാക്കി അതും പറഞ്ഞ് ഇളിക്കാൻ തുടങ്ങി…അത് എനിക്ക് പിടിച്ചില്ല…
” എന്നാ നീ പോയി നിന്റെ തന്തയേയും കൂട്ടി അവരുടെ ഒക്കെ ചെവിയിൽ പഞ്ഞി വച്ചുകൊടുത്തോ…. ”
ഞാൻ അവളെ നോക്കി പരിഹാസ രൂപേണ പറഞ്ഞു
” അതിലും ഭേദം നിന്റെ മൂക്കില് വെക്കുന്നതാടാ നാറീ…. ”
എന്നെ നോക്കി സ്വരം താഴ്ത്തികൊണ്ടവള് പറഞ്ഞു…പക്ഷെ അതുകേട്ടെങ്കിലും മെസ്സി ഫ്രീ-കിക്ക് എടുക്കാൻ തയ്യാറെടുക്കുന്നത് കൊണ്ട് ഞാൻ അവൾക്ക് മറുപടി കൊടുക്കാനോ ശ്രദ്ധിക്കാനോ നിന്നില്ല… കളിയിലേക്ക് മാത്രം ശ്രദ്ധ തിരിച്ചു…
” തൻ്റോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…വട്ടുകേസ്… ”
അവളെ ശ്രദ്ധിക്കാതെ ടീവിയിൽ മുഴുകിയിരിക്കുന്ന എന്നോട് അതും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി… കറക്റ്റ് ടൈമിൽ നമ്മുടെ ചെക്കൻ്റെ ഇടിവെട്ട് ഫ്രീകിക്ക് ഗോൾ….
” ലിയോ…….ഗോൾ……. ”
ആവേശം മൂത്ത് ഇരിപ്പിടത്തിൽ നിന്നെണീറ്റ് ഞാൻ തുള്ളികൊണ്ട് പറഞ്ഞു… പെട്ടെന്നാണ് പോകാൻ നോക്കിയവൾ തിരിഞ്ഞ് നിന്ന് രൂക്ഷമായെന്നെ നോക്കുന്നത് കണ്ടത്…അതോടെ സ്ഥലകാലബോധം വന്നത് കൊണ്ട് ഞാനൊന്ന് പതറി…