തൊട്ടടുത്താണെങ്കിലും ഞാൻ മൈൻഡ് ആകാൻ പോയില്ല… അവരെന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്… ഞാൻ ഏതെങ്കിലും പെണ്ണിനെ താരാട്ടുപാടി ഉറക്കുക ആയിരിക്കുമെന്ന് വിചാരിച്ചു കാണും….പക്ഷെ ഞാൻ പാവം ഗ്രൂപ്പിൽ തിരക്കിട്ട ചർച്ചയിലായിരുന്നു…
പിന്നെ
സത്യം പറഞ്ഞാൽ ഞങ്ങളുടെ റൂമിൻ്റെ നേരെ മുന്നിലാണ് നേഴ്സിങ് കൺസൾട്ടൻസി
… റൂമിൽ നിന്ന് ഒന്നുറക്കെ ഒന്നും വേണ്ട ന്യൂട്രൽ ആയി സംസാരിച്ചാൽ തന്നെ അവിടെ നിന്ന് അവർക്ക് കേൾക്കാം…
കുറച്ചുനേരം വരാന്തയിലൂടെ ഉള്ള ചർച്ചയ്ക്കുശേഷം ഏതാണ്ട് ഒന്നരയായപ്പോൾ ഞാൻ റൂമിൽ കയറി ടിവി വെച്ചു കളി കണ്ടുതുടങ്ങി… കളിയുടെ ആവേശത്തിൽ ചില സമയത്ത് ഞാൻ ഇച്ചിരി സൗണ്ട് ഒക്കെ ഉണ്ടാക്കിയിരുന്നു… അതല്ലേലും അങ്ങനെയാ കളികാണുനേരം ഞാൻ പിന്നെ വെറും അതിൽ മാത്രമാണ് സ്ഥലകാലബോധം ഉണ്ടാവില്ല…
” ഡോ… ”
റൂമിൻ്റെ വാതില് തുറന്ന് ദിവ്യ എന്നെ നോക്കി വിളിച്ചു
” എന്നതാ പറാ… ”
കളിയിൽ തന്നെ ശ്രദ്ധിച്ചുകൊണ്ട് അവളെ ഒന്ന് പാളി നോക്കി ഞാൻ ചോദിച്ചു
” ടിവിയുടെ വോളിയം കുറച്ചേ…ഇത് ഹോസ്റ്റൽ അല്ല… ”
അവൾ സ്വരം താഴ്ത്തി എന്നെ നോക്കി പറഞ്ഞു… പക്ഷേ കളിയിൽ മുഴുകിയിരുന്ന ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല…
” അതേ…തന്നോടാ പറഞ്ഞേ… ബാക്കി റൂമിലുള്ളവർകൊക്കെ ഉറങ്ങണം… ”
ഞാൻ ശ്രദ്ധിക്കാത്തത് കണ്ട് വീണ്ടും കനത്തിൽ അവളെന്നോട് പറഞ്ഞു