ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

Posted by

 

” അല്ല പെങ്ങളേ ഇത് കടിക്കുവോ…?? ”

 

വാതിലിനടുത്ത് ഇത് കണ്ട് ചിരിക്കുന്ന ശ്രദ്ധയെ നോക്കി ഞാൻ ചോദിച്ചു… പതുക്കെയാണ് ചോദിച്ചത് അല്ലേൽ അതുവിന് കുത്തേണ്ട ഇഞ്ചക്ഷൻ അവളെൻ്റെ പെടലിക്ക് കുത്തും…

 

” അവള് കേൾക്കണ്ട…. ”

 

അതും പറഞ്ഞ് ശ്രദ്ധ ചിരിക്കാൻ തുടങ്ങി… ഞാനും ഒപ്പം കൂടി…

 

” അല്ല നേരത്തെ കണ്ടില്ലല്ലോ ഇയാളെ… ”

 

ചിരിക്കുന്നതിനോടൊപ്പം ഞാൻ ശ്രദ്ധയോട് ചോദിച്ചു

 

” ഒരു പേഷ്യന്റിനെ നോക്കാൻ പോയതായിരുന്നു പക്ഷെ സംഭവങ്ങളൊക്കെ ഞാൻ അറിഞ്ഞു… ”

 

പുറത്ത് നിന്ന് ഉള്ളിലേക്ക് ദിവ്യയെ ഒന്ന് പാളിനോക്കിയ ശേഷം ശ്രദ്ധ എന്നോടതും പറഞ്ഞു ചിരിക്കാൻ തുടങ്ങി…

 

” അതിനെ പറ്റി ഓർമ്മിപ്പിക്കല്ലേ…. എനിക്ക് എന്നെ തന്നെ രണ്ടടി അടിക്കാൻ തോന്നും… ”

 

ഞാൻ ചമ്മിയ മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് ശ്രദ്ധയോട് പറഞ്ഞു. അപ്പോഴേക്കും ദിവ്യ ഇഞ്ചക്ഷനും വെച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു…

 

” നിന്ന് കിന്നരിക്കാണ്ട് വാടീ….. ”

 

എന്നോട് സംസാരിച്ചിരുന്ന ശ്രദ്ധയുടെ കൈവലിച്ച് നടന്നുകൊണ്ട് ദിവ്യ പറഞ്ഞു… പിന്നെ കാണാം എന്ന് ആംഗ്യഭാഷയിൽ പറഞ്ഞ് ശ്രദ്ധ അവൾക്കൊപ്പം നടന്നു…അതോടെ ഞാനും റൂമിലേക്ക് കയറി…

 

” ഡാ അവള് നിന്നോടുള്ള കലിപ്പ് എന്നെ കുത്തിക്കോണ്ടാണ് തീർക്കുന്നത്… “

Leave a Reply

Your email address will not be published. Required fields are marked *