അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് കാര്യം പറഞ്ഞപ്പോൾ എനിക്കും ഏറക്കുറെ കാര്യം വ്യക്തമാകുന്നുണ്ട്… പക്ഷെ ഒരൊഴുക്കൻ മട്ടിൽ ഞാൻ അവൻ പറഞ്ഞതിനെ തള്ളിക്കളഞ്ഞു…
” അവളുണ്ടല്ലോ…. അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനാ…. ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
” ഉണ്ട….കണ്ടപൊട്ടതരം ആലോചിച്ച് നിക്കാണ്ട് വാടാ നാറി വല്ലതും ഞണ്ണാം… ”
എന്നോട് അതും പറഞ്ഞ് നന്ദു നിലത്തിരുന്ന് ഭക്ഷണം എടുത്തു.. പിന്നാലെ അവന്മാരും… കൂടുതലൊന്നും ആലോചിക്കാതെ അതുവിനുള്ള ഭക്ഷണം കട്ടിലിൽ കൊടുത്ത് ഞാനും അവന്മാരോടിരുന്ന് കഴിച്ചു തുടങ്ങി… പക്ഷേ ഉള്ളിനുള്ളിൽ മറ്റവളോട് നാറിയ ഒരു നീരസം എനിക്കുണ്ട് താനും…
പിന്നെ ഞങ്ങൾ സാധനം അടിക്കുന്നത് കണ്ട് അതുവിന് ഇച്ചിരി ഏനക്കേടൊക്കെ ഉണ്ട് പക്ഷേ കാര്യങ്ങളൊക്കെ സെറ്റ് ആയാൽ അടിച്ചുപൊളിക്കാം എന്ന രീതിയിൽ അവനോട് പറഞ്ഞു കൊടുത്തത് കൊണ്ട് പ്രശ്നമില്ല… അങ്ങനെ ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോളായിരുന്നു ഡോറിനൊരു മുട്ട് കേട്ടത് അത്യാവശ്യം കുറച്ച് സ്പ്രേ ഒക്കെ അടിച്ച് ഞാൻ പോയി ഡോറ് തുറന്നു… പുറത്ത് ദിവ്യയും അവൾക്ക് പിന്നിലായി ശ്രദ്ധയും നിൽപ്പുണ്ട്
” മുറിയും പൂട്ടി അകത്തിരിന്ന് സല്ലപിക്കാൻ ഇത് ഹോസ്റ്റൽ ഒന്നുമല്ല… ”
ഡോർ തുറന്ന എന്നെ നോക്കി ദിവ്യ കടുപ്പത്തിൽ പറഞ്ഞു
“ഞങ്ങള് ഫുഡ്… ”
” വഴീന്ന് മാറി നിക്ക്… ”
ഞാൻ പറഞ്ഞ് തീരും മുമ്പേ എന്നെയും തള്ളിക്കൊണ്ടവൾ ഇതും പറഞ്ഞ് ഉള്ളിലേക്കു കയറിപ്പോയി…