” ലാഭം നിൻ്റപ്പൻ്റെ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… ”
പുറക്കിൽ നിന്ന് അതും പറഞ്ഞ് ഞാനും അവൻ്റെ പിന്നാലെ നടക്കാൻ തുടങ്ങി… പിന്നെ നേരെ ചെന്ന് ഡോക്ടറെ കാണിച്ചു.. അങ്ങേരും ടി ടി അടിക്കാൻ നിർദ്ദേശിച്ചു… അതോടെ നേരെ കേഷ്വാളിറ്റിയിലേക്ക് നടന്നു… അവിടെ ശ്രദ്ധയെ കണ്ടു അവളോട് കാര്യം പറഞ്ഞു.. അതോടെ തൊട്ടടുത്തുള്ള ബെഡ് കാണിച്ച് അവൾ എന്നോട് ഇരിക്കാൻ പറഞ്ഞു
” എന്തു പറ്റിയതാ… ”
ഒരു സിറിഞ്ചിൽ മരുന്നെടുത്ത് കൊണ്ട് ശ്രദ്ധ എന്നെ നോക്കി ചോദിച്ചു…
” അതൊരു തെണ്ടിയുടെ സംഭാവനയാ… ”
അടുത്തുനിൽക്കുന്ന നന്ദുവെ ഒരു നോട്ടം നോക്കി ഞാൻ പറഞ്ഞു… അതിന് അവനും ശ്രദ്ധയും ചിരിക്കുന്നുണ്ട്… പക്ഷേ എൻ്റെ ശ്രദ്ധ മൊത്തം അവളുടെ കയ്യിലുള്ള സിറിഞ്ചിൽ ആയിരുന്നു… ഒന്നാമതേ എനിക്ക് സൂചി പേടിയാ…
” ശ്രദ്ധേ ഒന്നുമെല്ലനെ കുത്തണേ… ”
ഞാൻ അവളെ നോക്കി ചമ്മിയ ഭാവത്തോടെ പറഞ്ഞു.. അതിന് അവൾ ഒരു പുഞ്ചിരി നൽകി
” അവന് ജന്മനാ സൂചി പേടിയാ…. ”
എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് തെണ്ടി നന്ദു പറഞ്ഞു
” ഒരു കാര്യം ചെയ്യ് നീ ഒരു മൈക്ക് വച്ച് എല്ലാവരെയും അറിയിക്ക്… ”
ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു.. അവനും അവളും അത് കേട്ട് ചിരിക്കുന്നുണ്ട്…