” വരു ആ റൂമിൽ… ”
ആ നേഴ്സ് എന്നെയും നോക്കി ചിരിച്ചുകൊണ്ട് ഡ്രസിംഗ് റൂം ചൂണ്ടാകാണിച്ച് അവിടേക്ക് നടന്നു…അതോടെ ഞാനും പുറകെ വച്ച് പിടിച്ചു…
പിന്നെ അവൾ പറഞ്ഞത് പ്രകാരം ഞാൻ അവിടുള്ള ഒരു ബെഡ്ഡിൽ ഇരുന്നു…തുടർന്ന് കാല് വൃത്തിയാക്കി അവൾ മരുന്ന് വെക്കാനുള്ള പരിപാടിയിലേക്ക് കടന്നു…അപ്പോഴും ദിവ്യ വാതിലിനടുത്ത് തന്നെ നിന്ന് ഇതൊക്കെ വീക്ഷിക്കുന്നുണ്ടായിരുന്നു…
” അല്ല ഇയാളുടെ പേരെന്താ… ”
ഞാൻ ചുമ്മാ ആ നേഴ്സിനോട് കുശാലാന്വേഷണം ചോദിക്കും പോലെ തിരക്കി…
” മാളവിക… ”
അവൾ ചിരിയോടെ എനിക്ക് മറുപടി തന്നു…ഇതൊന്നും ദിവ്യയ്ക്ക് പിടിക്കുന്നില്ല എന്നെനിക്ക് തോന്നി…ചിലപ്പൊ തോന്നല് മാത്രം ആയിരിക്കും…കാരണം അത് നമ്മൾ ആഗ്രഹിക്കുന്നുണ്ടല്ലോ അതുകൊണ്ട്…
” ഓ….വീട് എവിടാ…വീട്ടിലാരൊക്കെയുണ്ട്… ”
ഞാൻ വീണ്ടും ഭാവ വ്യത്യാസം ഒന്നുമില്ലാതെ തിരക്കി…
” ഹാ എന്താ മാഷേ… സെൻസസ് എടുക്കൽ ആണോ മാഷിൻ്റെ പണി… ”
എന്റെ ചോദ്യങ്ങൾ കേട്ട് ഒരു കള്ള മുഖഭാവത്തോടെ അവളെന്നെ ഒന്ന് കളിയാക്കി…പക്ഷെ ആ മാഷ് വിളി എനിക്ക് ഇഷ്ട്ടപെട്ടു… നല്ല ഒരു നാടൻ വൈബ്… ” ഇവിടെ ഒരോരുത്തരുണ്ട് പൊട്ടക്കണ്ണൻ…പട്ടീ…തെണ്ടീ….ഇതൊക്കെയേ വായിൽ വരൂ… ഇങ്ങനെ പോയാൽ മിക്കവാറും തന്തക്ക് വിളി കൂടി കേൾക്കാം… ” ഞാൻ മനസ്സിലോർത്ത് ദിവ്യയെ ഒന്ന് പാളി നോക്കി… അത് കണ്ടതും അവൾ തല വെട്ടിച്ചു കളഞ്ഞു…
” ഹേയ് ഞാൻ ചുമ്മാ ഒരു കുശലം ചോദിച്ചതല്ലേ… ”