ആ സമയത്ത് അറിയാതെ എൻ്റെ വായിൽ നിന്നും ആ വാക്കുകൾ വന്നത് മാത്രമോർമ്മയുണ്ട് പിന്നെ ഞാൻ കാണുന്നത് എന്നെ ദഹിപ്പിക്കുന്ന കണ്ണുകളോടെ നോക്കുന്ന ദിവ്യയെ ആണ്…അതോടെ ഞാൻ വേഗം തലതാഴ്ത്തി… എന്നിട്ട് വേഗം ദിവ്യക്കൊപ്പം ഡോക്ടറുടെ ബോർഡ് എഴുതിയ റൂമിനടുത്തേക്ക് നടന്നു…അതികം തിരക്കൊന്നുമില്ലാത്തത് കൊണ്ട് വേഗം തന്നെ കയറി കാണാൻ പറ്റി…
” ഹലോ എന്ത് പറ്റി…പറയൂ… ”
ഡോക്ടർ ഒരു ചിരിയോടെ കാര്യം തിരക്കിയപ്പോൾ നടന്ന കാര്യം ഞാൻ പറയാൻ തുടങ്ങും മുൻപേ ദിവ്യ അയാൾക്ക് മുന്നിൽ വിളമ്പി…
” ഹോ എന്നിട്ട് കാലെവിടെ കാണിക്കൂ… ”
ഡോക്ടർ എന്നെ നോക്കി ചോദിച്ചതും ഞാൻ വേഗം ചെരുപ്പഴിച്ച് കാല് കാണിച്ചു കൊടുത്തു…
” സാർ ട്ടീ ട്ടീ ഇപ്പൊ അടുത്ത് അടിച്ചതാണ്… ”
” ഓ….അപ്പൊ ഇയാൾക്ക് ഇത് തന്നെയാണോ പണീ….കൊച്ചുകുട്ടികളെ പോലെ….കുറച്ച് ശ്രദ്ധിക്കണ്ടേടോ…. ”
പുള്ളിക്കാരൻ എന്നെ നൈസൈയിട്ട് ഒന്ന് ഊതിയപ്പോൾ ഞാൻ ആകെ ചൂളിപ്പോയി…അവളാണെങ്കിൽ ചിരിയും…അല്ലേലും ആണിയൊക്കെ അപ്പൊയിൻ്റ്മെൻ്റ് എടുത്തിട്ട് ആണോ കാലിൽ കയറുന്നത് എന്ന് ആ ഡോക്ടറോട് ചോദിക്കണമെന്നുണ്ട്…പക്ഷെ വേണ്ടാ വല്ല ഗുളികയും തന്ന് കിടത്തത്തിൽ ആക്കിയാലോ….
” മ്മ് എന്നാ പിന്നെ കുഴപ്പമില്ല പുറത്ത് നേഴ്സ് കാണും ഒന്ന് ക്ലീനാക്കി ഡ്രസ്സ് ചെയ്യ്താ മതി… ”
പുള്ളിക്കാരൻ തൊട്ടടുത്തുള്ള ഒരു പേപ്പറിൽ എന്തോ എഴുതി ദിവ്യയുടെ കൈയ്യിൽ കൊടുത്തു…അതോടെ ഒരു നന്ദി വാക്കും പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി…
അപ്പോഴായിരുന്നു വീണ്ടും ആ നേഴ്സിനെ കാണുന്നത് ഇത്തവണ പക്ഷെ ആദ്യത്തെ പോലെ അല്ല ദിവ്യയുടെ മനസ്സറിയാൻ വേണ്ടി മാത്രം ഞാൻ ആ നേഴ്സിനെ തന്നെ നോക്കി നിന്നു… അപ്പോഴേക്കും ദിവ്യ ഡോക്ടർ തന്ന പേപ്പർ അവൾക്ക് നേരെ നീട്ടിയിരുന്നു…