അവൾ എഴുന്നേറ്റ് പോകാം എന്നർത്ഥത്തിൽ എന്നെ നോക്കി ചോദിച്ചു…പക്ഷെ ഇച്ചിരി വേദന ഉള്ളത് കാരണം
ഞാൻ എഴുന്നേൽക്കാൻ പാട് പെട്ടു…അത് കണ്ടതും അവളെന്നെ ചെറുതായി സഹായിക്കാൻ എന്നോണം ഒന്ന് താങ്ങി…
” ഇനി ഇതിന് ടാക്സ് വാങ്ങുവോ…? ”
അവളുടെ തോളിലേക്ക് കൈ എടുത്തുവെക്കുമ്പോൾ ചിരിയോടെ ഞാൻ ചോദിച്ചു…
” ചിലപ്പൊ വാങ്ങീന്ന് വരും…മോൻ തൽക്കാലം മിണ്ടാതെ നടക്ക് കേട്ടോ… ”
ഒരു കുലുങ്ങി ചിരിയോടെ പറഞ്ഞുകൊണ്ടവളെന്നേയും താങ്ങി ബൈക്ക് ലക്ഷ്യമാക്കി നടന്നു…ആ സമയം ഞാൻ ഒന്നുകൂടെ തിരിഞ്ഞു നോക്കാൻ മറന്നില്ല… ആപത്ത് സമയത്ത് ഇതുപോലെ എന്നും എൻ്റെ കൂടെ ഇവളുണ്ടാകണേന്ന് ഭഗവാനോട് അപേക്ഷിക്കാൻ….
അങ്ങനെ ഞൊണ്ടി ഞൊണ്ടി അവസാനം ചെരുപ്പ് വച്ച സ്ഥലത്ത് എത്തി… ചെരുപ്പിട്ടപ്പൊ ആദ്യത്തെ അത്ര ബുദ്ധിമുട്ടില്ല…എന്നാലും ഞാൻ അവളേയും താങ്ങിയാണ് നടന്നത്…അങ്ങനെ ബൈക്കിനടുത്തേക്ക് എത്തിയതും അവളേയും കൊണ്ട് അവളുടെ നിർദേശപ്രകാരം ഞാൻ അടുത്തുള്ള ക്ലിനിക്കിൽ എത്തി…
” ഇവിടെ ഡോക്ടർ ഒക്കെ കാണുവോടി… ”
അവൾ കൊണ്ട് വന്ന ചെറിയോരു ക്ലിനിക്കിന് മുന്നിലെത്തിയപ്പോൾ സംശയരൂപേണ ഞാൻ ചോദിച്ചു…
” പിന്നേ ഇയാളെ ഈ ചെറിയ കാര്യത്തിന് ഞാൻ ആംബുലൻസ് വിളിച്ച് എയിംസിലേക്ക് കൊണ്ടാവാം…ഇങ്ങോട്ട് വാ… ”
അവളെന്റെ ചോദ്യം കേട്ട് എന്നേയും പിടിച്ച് വലിച്ച് ഉള്ളിലേക്ക് കയറി…അപ്പോളായിരുന്നു അതിനുള്ളിൽ ഒരു കിടിലൻ നഴ്സ് കൊച്ചിനെ ഞാൻ കാണുന്നത്… ഒറ്റയടിക്ക് നമ്മുടെ സിനിമ നടി ത്രിഷയുടെ ഒക്കെ ഒരു കട്ട്….
” അംബലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ് മോളെ… “