” എന്തോന്നാടി ഇത് പുല്ലേ…ഇതാണോ നിൻ്റെ ഉറുമ്പ് കടിക്കുന്ന വേദനാ….ഇത് ഉടുമ്പ് കടിച്ചതിനപ്പുറം ഉണ്ടല്ലോടി…. ”
അവളെന്തോ പറയാൻ വരുന്നതിന് മുൻപേ എൻ്റെ വായിൽ നിന്നും ശബ്ദം ഉയർന്നു…
” അതിന്….താൻ എന്തിനാ എൻ്റെ കൈ കടിച്ച് പറിച്ചേ…നീറിട്ട് വയ്യ…വട്ടാണോ പൊട്ടക്കണ്ണാ… ”
എൻ്റെ കടി നല്ലരീതിയിൽ കിട്ടിട്ടുണ്ട് അതായിരിക്കണം എൻ്റെ ചീറലിന് മറുപടി അതേ വോളിയത്തിൽ തിരിച്ച് കിട്ടി…
” അത് എന്നെ വേദനിപ്പിക്കോമ്പൊ ആലോചിക്കണം…പിന്നെ മനപൂർവ്വം ഒന്നുമല്ല…ഇനിയിപ്പോ ആണെങ്കിൽ തന്നെ എന്താ ഒരു ആണിയോളം വരില്ല എൻ്റെ ഈ കുഞ്ഞി പല്ല്… ”
ഞാൻ അവൾക്കുള്ള മറുപടി നിസാരഭാവത്തിൽ കൊടുത്ത് എൻ്റെ കാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു… അപ്പോഴേക്കും മുറിവിൽ നിന്നും ചെറുതായി രക്തം വരാൻ തുടങ്ങി…
” എന്നെ കൊണ്ടൊന്നും പറയിക്കേണ്ടാ…ഒരോ വട്ട് കേസ്സ്…ഇങ്ങ് കൊണ്ടാ… ”
ഞാൻ പരിശോധിച്ച കാല് പെട്ടെന്ന് അവൾ വീണ്ടും കടന്ന് പിടിച്ചു…എന്നിട്ട് കൈയ്യിലുണ്ടായിരുന്ന ചെറിയ കർച്ചീഫ് കൊണ്ട് അവിടം ചെറുതായി കെട്ടാൻ തുടങ്ങി…
” ഡോ അടുത്തെങ്ങാനും ട്ടി ട്ടി അടിച്ചിരുന്നോ…? ”
കെട്ടുന്ന തിരക്കിനിടയിലും അവൾ കാര്യം തിരക്കി…
” ഇല്ല ഇന്നലെ രണ്ട് പെഗ്ഗടിച്ചായിരുന്നു…എന്ത്യേ…എടി പുല്ലേ നീ തന്നെ അല്ലേ കുറച്ചു ദിവസം മുന്നേ കുത്തികേറ്റിയത്… ”
ഞാൻ അവളുടെ മറവിയെ ആലോചിച്ച് പറഞ്ഞു…നമ്മുക്ക് അതങ്ങനെ മറക്കാൻ പറ്റുന്ന ഒന്നല്ലല്ലോ….
” ഓ മറന്ന് പോയി…എന്നാ പിന്നെ പ്രശ്നമില്ല ഒന്ന് ഡ്രസ്സ് ചെയ്യ്താ മതി…വാ അടുത്തൊരു ക്ലിനിക്കുണ്ട്… “