” അയ്യോ ഇതെന്ത് പറ്റി… ”
അവൾ വെപ്രാളത്തോടെ എൻ്റെ കാലെടുത്ത് നോക്കി…
” കണ്ണ് കണ്ടൂടെടി പോത്തെ…എൻ്റെ കാല്…അയ്യോ…എന്തേലും ചെയ്യെടി…. ”
” ഓ ഇതെങ്ങനെയാ കേറിയെ…സൂക്ഷിക്കണ്ടേ…. ”
കൽപ്പടവിലേക്കങ കയറി ഇരുന്ന ശേഷം ദിവ്യ എൻ്റെ കാലെടുത്ത് അവളുടെ മടിയിലേക്ക് വച്ചു…
” നിന്ന് ചോദിച്ചേമൽ ചോദ്യം ചോദിക്കാതെ എന്തേലും ചെയ്യടി…പിന്നെ എങ്ങനെ കേറിന്ന് ഞാൻ മനോരമിയിൽ വിളിച്ച് റൂട്ട് മാപ്പ് ഉണ്ടാക്കി കാണിക്കാം…അവൾടെ കിന്നാരം…അയ്യോ എൻ്റെ കാല്… ”
ഞാൻ അവളുടെ ചോദ്യം ചെയ്യൽ കേട്ട് അവളെ നോക്കി ചീറി…
” മിണ്ടാതിരുന്നോണം… അപ്പോഴേ ഞാൻ പറഞ്ഞതാ ഇങ്ങോട്ട് വരണ്ടാന്ന്…എന്നിട്ടിപ്പൊ വാചകം അടിക്കല്ലേ… ”
അതും പറഞ്ഞ് അവൾ ആ ആണി മൃദുലമായ അവളുടെ കൈവിരലുകളാൽ ഒന്ന് വലിച്ചപ്പോൾ ഇച്ചിരി സുഖം തോന്നി…എന്ന് എൻ്റെ പട്ടി പറയും… മനുഷ്യൻ്റെ നല്ല ജീവനങ്ങ് പോയി…
” നീ എന്താടി കാണിക്കുന്നെ…എൻ്റെ കാല്…വല്ല ഹോസ്പിറ്റലിലും എന്നെ എത്തിച്ച് അത് ഓപറേഷൻ ചെയ്യ്ത് എടുക്കെടീ… ”
ഞാൻ അത് പറയുമ്പോഴും അവൾ ശ്രദ്ധയോടെ എൻ്റെ കാലിൽ നിന്നും അതെടുത്ത് മാറ്റാൻ ശ്രമിക്കുവാർന്നു…
” ഒപ്പറേഷനോ മിണ്ടാതിരി ബുദ്ദുസ്സേ…ഇതിപ്പൊ ശരിയാക്കിത്തരാം… ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ കാണൂ… ”
അവളെന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചപ്പോൾ വേദനയിലും ആശ്വാസം എന്നോണം ഞാനാ ചിരിയിൽ ലയിച്ചു പോയ സമയം അവളെന്റെ കാലിൽ നിന്നും ശക്തിയിൽ ആണി വലിച്ചൂരി…വേദനയിൽ പുളഞ്ഞ ഞാൻ അടുത്ത നിമിഷം കൈയിൽ കിട്ടിയ അവളുടെ ഷോള്ഡറിന് ഭാഗത്തായി ഒരമറൻ കടി വെച്ചുകൊടുത്തു…സത്യം പറഞ്ഞാൽ ആ വേദനയിൽ സംഭവിച്ചു പോയതാ…. മനപൂർവ്വം ഞാൻ അങ്ങനെ ചെയ്യോ…ഒരേ നിമിഷം ഞാനും അവളും അമ്മേന്ന് വിളിച്ചു കൂവി…