” ഇ…ല്ല….ല്ലെ….എന്നാ പുതപ്പ് മൂടി ഉറങ്ങാം…പെ…ങ്ങള് ചെന്നാട്ടേ… ”
അവളുടെ നോട്ടം പന്തിയെല്ലെന്ന് കണ്ടപ്പൊ വിക്കി വിക്കി കൊണ്ട് പറഞ്ഞ് നന്ദു നൈസ് ആയിട്ട് വഴി മാറി കൊടുത്തു…അതോടെ ദിവ്യ ഒരിക്കൽ കൂടി എന്നെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അവിടെ നിന്നും നടന്നകന്നു…
” എൻ്റെ പൊന്ന് മോനെ ഞാൻ അപ്പൊഴെ കൈ പൊക്കി കാണിച്ചതല്ലേ…ഇങ്ങോട്ട് ചെന്ന് കേറണ്ടാന്ന്… ”
ദിവ്യ പോയതും ശ്രദ്ധയുടെ വക ചോദ്യം എത്തിയപ്പോൾ ആയിരുന്നു പിന്നെ ഞെട്ടലിന് ഇച്ചിരി ശമനം വന്നത്…
” അത് ഇയാള് മൈൻ്റ് ആക്കിയതാണെന്ന് വിച്ചാരിച്ചതാ…നല്ല ചൂടിലാണല്ലോ കക്ഷി… ”
ഞാൻ അവൾ പോയ വഴിയെ ഒന്ന് കണ്ണ് പായിച്ച ശേഷം ശ്രദ്ധയോട് തിരക്കി…
” പിന്നെ കലിപ്പാണെന്നോ…കാര്യം ഒക്കെ എന്നോട് പറഞ്ഞു…നിന്നെ കൊന്ന് തിന്നാനുള്ള കലിയുണ്ട്… ”
” എടോ അവള് വിചാരിക്കും പോലെ ഒന്നുമല്ല കാര്യങ്ങൾ….”
ഞാൻ നടന്ന സംഭവങ്ങൾ മുഴുവനും ശ്രദ്ധയോട് പറഞ്ഞു കൊടുത്തു…
” ഓ അപ്പൊ തെറ്റ് ധാരണ ആണ് സംഭവം…പക്ഷെ അവളെ പറഞ്ഞിട്ട് കാര്യമില്ല… ആരായാലും അങ്ങനെയേ ചിന്തിക്കൂ… ”
ഞാൻ പറഞ്ഞത് കേട്ടതും ശ്രദ്ധയുടെ വക മറുപടികൾ എത്തി…
” പക്ഷെ കാര്യം അവളറിഞ്ഞാ ഒരു പക്ഷെ നിസ്സാരമായി വിട്ടുകളായാവുന്നതേ ഉള്ളൂ…പക്ഷെ എങ്ങനെ പറയും…തിളക്കുന്ന ലാവയുടെ അടുത്ത് തെർമോ മീറ്റർ എടുത്ത് പോകുന്ന അവസ്ഥയാ… ”