” എന്താ വേറെ വല്ലോരുടേം മുന്നിൽ വിഡ്ഢി വേഷം കെട്ടിക്കാനുണ്ടോ…?ഉണ്ടെങ്കിൽ പറ വന്നു തരാം… ”
വാക്കുകളുടെ ശബ്ദം ഉയരുന്നതിനോടൊപ്പം കണ്ണിലെ തീക്ഷ്ണത എന്നെ ഏറെ ആശങ്കപെടുത്തി…
” ദിവ്യാ താൻ വിചാരിക്കുമ്പോലല്ല… ”
ഞാൻ ന്യായികരിക്കാൻ ശ്രമിക്കുമ്പോഴും എന്താണ് സംഭവം എന്ന് കേൾക്കാൻ അവൾക്ക് തീരെ താല്പര്യം ഇല്ലായിരുന്നു…
” ഒന്നും പറയേണ്ട… കണ്മുന്നിൽ കണ്ടതിനും അപ്പുറം ന്യായികരണങ്ങൾക്ക് വില ഇല്ല…ഒരു പെണ്ണിന് പൊറുക്കാൻ പറ്റാത്തത് രണ്ടും കാര്യങ്ങളാണ്…ഒന്നവളുടെ മാനത്തിന് വിലയിടുന്നത്…രണ്ട് അന്യൻ്റെ തമാശകൾക്ക് മുന്നിൽ അവൾ കബളിപ്പിക്കപ്പെടുന്നത്….ഇതിലൊന്ന് എനിക്ക് ഇന്ന് സംഭവിച്ചു…അതിന് ന്യായികരണം എനിക്ക് എനി കേൾക്കണമില്ല…എന്നെ ശല്ല്യം ചെയ്യരുതെന്ന അപേക്ഷ ഒഴിച്ച്… ”
വാക്കുകൾ കൊണ്ട് മുറിവുകൾ നൽകി അവൾ കൈയ്യിലേക്ക് ഏതോ പേപ്പറ് കെട്ടുകൾ എടുത്തുകൊണ്ട് എന്നേയും കടന്ന് പോകാൻ ഒരുങ്ങി…പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ അവൾ ഇങ്ങനെ ദേഷ്യപെടുന്നത് എന്തിനാണ്…അതിനുമാത്രം ഞാൻ എന്ത് ചെയ്യ്തു…
” അത് പെങ്ങളെ ശരിക്കും നടന്നത്… ”
” ഏത് പെങ്ങള്…എന്ത് നടന്നെന്ന്… ”
എൻ്റെ അവസ്ഥ കണ്ട് ഇടപെടാൻ ശ്രമിച്ച നന്ദു ഒരു നിമിഷം അവളുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ ഷോക്കേറ്റത് പോലെ നിന്നു പോയി…
” അത് പിന്നെ ഒന്നൂല്ല്യ… റൂമിൽ ഒടുക്കത്തെ കൊതുകുകടി…അതോണ്ട് വല്ല കൊതുകു തിരിയോ ഗുഡ് നൈറ്റോ കിട്ടുമോന്ന് അറിയാനാ… ”
നന്ദു പെട്ടെന്ന് തന്നെ പ്ലേറ്റ് തിരിച്ചു….ഫ്യൂസ് പോയവൻ്റെ വായിൽ നിന്ന് പിന്നെ എന്ത് വരാനാ…പക്ഷെ അവളവനെ തുറിച്ച് നോക്കുക മാത്രമാണ് അതിന് ചെയ്യ്തത്…