” ആ ശരി വെച്ചോ… ”
മറുതലയ്ക്കൽ ഫോണ് കട്ടായതും ഞാൻ ചാടി എഴുന്നേറ്റ് ഫ്രഷായി വേഗം ചായയും കുടിച്ച് വീട്ടിൽ നിന്നിറങ്ങി…എൻ്റെ തിരക്ക് കണ്ട് അച്ഛനും അമ്മയും കാര്യം തിരക്കിയെങ്കിലും ഞാൻ ഒരൊഴുക്കൻ മട്ടിൽ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് ഒഴിവാക്കി…അങ്ങനെ നന്ദുവിനെ പിക്ക് ചെയ്യ്ത് ഞങ്ങൾ രണ്ടും വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി…
” അപ്പൊ പറഞ്ഞപോലെ കൂടെ നിന്നോളണം… ”
നേഴ്സിംഗ് കണ്സൾട്ടൻസിയിലേക്ക് നടക്കുമ്പോൾ ഞാൻ നന്ദുവിനെ നോക്കി ഒരിക്കൽ കൂടി പറഞ്ഞു…
” കട്ടയ്ക്ക് കട്ടളപോലെ…നീ നടയ്കെടാ ഇത് ചീള് കേസ്… ”
അവൻ പ്രത്യേക ഭാവവ്യത്യാസം ഒന്നുമില്ലാതെ പറയുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി…ഇത്രയേ ഉള്ളു ഇതൊക്കെ..? അപ്പോഴേക്കും ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു…അവിടെ പ്രതീക്ഷിച്ച പോലെ നമ്മുടെ കക്ഷിയും ശ്രദ്ധയും ഉണ്ടായിരുന്നു…ഞങ്ങളെ കണ്ട് പെട്ടെന്ന് ശ്രദ്ധ കൈ ഉയർത്തി വീശി കാണിച്ചു…
” പെണ്ണിന്റെ ഒരു മൈൻ്റ് ഇവിടെ മനുഷ്യൻ മൂട്ടിൽ തീ പിടിച്ചിരിക്കുമ്പോഴാ… ”
ഞാൻ പിറുപിറുത്തു കൊണ്ട് വേഗം തന്നെ ദിവ്യയുടെ അടുത്തെത്തി… പക്ഷെ എന്നെ കണ്ടതും ആ മുഖം ഇരുണ്ട് കൂടുന്നത് ഞാൻ കണ്ടു…
” എടോ ഞാൻ… ”
ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉള്ളത് കൊണ്ട് വാക്കുകൾ ഒന്നും കിട്ടുന്നില്ല…നന്ദുവും ശ്രദ്ധയും ഇത് സൂക്ഷ്മതയോടെ നോക്കുന്നുണ്ടായിരുന്നു….
” എടോ താൻ എന്താ ഇങ്ങനെ… ”
പറഞ്ഞ് തീരും മുന്നേ കോപം കൊണ്ട് ജ്വലിച്ച പോലുള്ള അവളുടെ മുഖം എൻ്റെ മുഖത്തിന് അഭിമുഖമായി വന്നു…