” ഒന്ന് പോടേയ്…ഇത് അത്രയ്ക്ക് ഒന്നുമില്ല… കാര്യം അവളോട് ഒന്ന് പറഞ്ഞാ മതി… ”
അല്ലേലും ഇങ്ങനുള്ള അവസ്ഥകളിൽ എപ്പോഴും കൂട്ടത്തിൽ പോസിറ്റിവ് വാരി വിതറുന്നത് അഭിയിയിരിക്കും…
” എനിക്കും അതാ പറയാനുള്ളത്… ”
ശ്രീയും അതിനെ പിന്തുണച്ചു…
” ഒന്ന് പോടാ…അതിനെ അറിയാൻ പാടില്ല നിനക്കൊന്നും… മിക്കവാറും എൻ്റെ കാര്യം പോക്കാ… ”
ഞാൻ അവന്മാരുടെ ആശ്വാസ വാക്കുകളെ പാടെ തള്ളി കളഞ്ഞു…
” ഒന്ന് പോടേയ് ഇതിലും വലുത് നമ്മൾ ഡീല് ചെയ്യ്തിട്ടുണ്ട്…പിന്നെയാണോ ഈ ചീള് കേസ്…ഇത് ഇന്ന് രാത്രി ഹോസാപിറ്റലിൽ വച്ച് ഈ നന്ദു ശരിയാക്കി തരാം…ഇത് സത്യോ…സത്യോ…സത്യോ…. ”
നന്ദുവെൻ്റെ തോളിൽ കൈവെച്ച് ഇതൊക്കെ എന്തെന്നർതത്ഥിൽ പറഞ്ഞപ്പൊ ചെറിയ ഒരു ആശ്വാസം പോലെ തോന്നി…അല്ലേലും ഇവൻ വിചാരിച്ചാൽ ചിലപ്പൊ നടക്കും…ഒടായിപ്പിന് കയ്യും കാലും മാത്രമല്ല തലയും ചന്തിയും വെച്ചവനാണിവൻ….
” അല്ലപിന്നെ അവനേറ്റ്…ഇനി നിന്ന് പെരങ്ങാണ്ട് എല്ലാം വാടേയ്…വണ്ടി വീട്ടിലേക്ക് വിട്…ബാക്കി പിന്നെ നോക്കാം… ”
അഭി വണ്ടിയുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു…അതൊടെ കാര്യം അവളോട് പറയാം എന്നർത്ഥത്തിൽ ഞാനും തീരുമാനിച്ചു… അങ്ങനെ കോളേജിൽ നിന്നും വീട്ടിലേക്ക് തിരിച്ചു…
വീട്ടിലെത്തിയതും നേരത്തെ എത്തിയ അമ്മയുടെ വക ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു…കാലിലെ കെട്ടും ക്ഷേത്രദർശനവും ഓക്കെ… അതിനൊക്കെ അവൾക്കൊപ്പം എന്നതിന് അവന്മാർക്കൊപ്പം എന്ന് കള്ളം പറഞ്ഞ് ഒഴിവാക്കി…കാലിലെ മുറിവിനെ പറ്റി പറഞ്ഞപ്പോൾ ആകാശം നോക്കി സ്വപ്നം കണ്ട് നടന്നോന്ന് പറഞ്ഞ് കുറേ കേട്ടു…അതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ വിട്ട് വേഗം റൂമിൽ കേറി കിടക്കയിലേക്ക് വീണു…മനസ്സ് മൊത്തം അവളോട് എങ്ങനെ പറയണം…അവളുടെ ദേഷ്യം മാറ്റണം എന്ന ചിന്തയിൽ ആഴ്ന്ന് പോയത് കൊണ്ട് അറിയാതെ മയങ്ങി പോയി…