നന്ദുവായിരുന്നു ശ്രീക്ക് മറുപടി കൊടുത്തത്…ഞാൻ അപ്പോഴും ഓടാൻ ഉള്ള നല്ല ഒരു വഴി നോക്കുവാർന്നു…
” ഹാ…ഇതെന്താടാ എല്ലാരും ഇവിടെ നിൽക്കുന്നേ…ആഹാ റോസാപ്പൂ ഒക്കെ ഉണ്ടല്ലോ… എന്നതാ പരിപാടി… ”
എവിടെ നിന്നോ അപ്പൊ ചേട്ടത്തിയും അവിടെ പ്രത്യക്ഷപ്പെട്ടു…അല്ലേലും ഈ പെമ്പറന്നോത്തി ഒറ്റ ഒരാള് കാരണാ ഈ പുകില് ഉണ്ടായത്…ഇതിനെ പിക്ക് ചെയ്യാൻ വന്നത് കൊണ്ടല്ലേ അവളിപ്പൊ എല്ലാം കണ്ടത്…
” റോസാപ്പൂ നെഞ്ചത്ത് വെച്ചൊരു ഫോട്ടൊ എടുക്കണം…ഏത് സമയത്തും നാടിന്റെ പൊന്നോമനയ്ക്ക് ആദരാഞ്ജലികൾ എന്ന ക്യാപ്ഷനിൽ ഒരു ഫ്ലെക്സടിക്കേണ്ടി വരും… ”
ഞാൻ ചേട്ടത്തിയേയും ദിവ്യയേയും മാറി മാറി നോക്കി പിറുപിറുത്തു…
” ഇവനിതെന്തോന്ന് വട്ടാ പറേന്നെ…അല്ല ഈ പെണ്ണെന്താ ഇങ്ങനെ വെളിച്ചപ്പാടിനെ പോലെ നിൽക്കുന്നേ… ”
ചേട്ടത്തിയും ഞങ്ങളെ മാറി മാറി നോക്കി സംഭവം മനസ്സിലാകാത്ത പോലെ പിള്ളാരെ നോക്കി ചോദിച്ചു…
” അവിടെ ചോദിച്ചാ മതി…എല്ലാം അറിയാം… ”
ഞാൻ എന്തേലും പറയും മുന്നേ നന്ദു ചേട്ടത്തിക്ക് മറുപടി കൊടുത്തതോടെ പുള്ളിക്കാരി കാര്യം എന്തെന്നറിയാൻ അവൾടെ അടുത്തേക്ക് നീങ്ങി….
” എന്താ കുഞ്ചുസ്സേ…മുഖം വല്ലാതിരിക്കുന്നെ… ”
ചേട്ടത്തി അവൾടെ അടുത്തെത്തിയതും കാര്യം അറിയാൻ ഉള്ള തൊര കൊണ്ട് തിരക്കി…
” എന്ത് പറ്റി പോലും….കേറുന്നുണ്ടോ….അതോ ഞാൻ പോണോ… ”
ചേട്ടത്തിയുടെ ചോദ്യത്തിന് മുന്നിൽ ഇത്രനേരം തിളച്ചു നിന്ന ആ അഗ്നിപർവ്വതം പൊട്ടി തെറിച്ചു…അത് കണ്ടതും ഞങ്ങളെല്ലാവരും ഒന്ന് ഞെട്ടി…ചേട്ടത്തിയുടെ കിളി വരെ പാറി കാണണം…ഉള്ളിലുള്ള ദേഷ്യം എന്നെ നോക്കി ഒരിക്കൽ കൂടി പ്രകടമാക്കി അവൾ വണ്ടിയെടുത്ത് വളച്ചു…അതോടെ എന്നെ ഒന്ന് വേവലാതിയൊടെ നോക്കിയ ശേഷം ചേട്ടത്തി വേഗം ചാടി വണ്ടിയിലേക്ക് കേറി…അതോടെ അവർ കോളേജ് ഗേറ്റും കടന്ന് മുന്നോട്ട് നീങ്ങുന്നത് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു….