ആതിരയുടെ പരവേശം കണ്ട് ഞാൻ ചിരിയോടെ പറഞ്ഞു…
” അത് തന്നെ അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ….ഞാൻ തന്നെ ഇപ്പൊ മൂന്ന് പേർക്ക് കൊടുത്തു… ”
നന്ദുവും അവളെ നോക്കി തമാശ രൂപേണ പറഞ്ഞു…അല്ലേലും ഇതിലൊക്കെ ഇത്ര കാര്യമുണ്ടോ…ഇത് ഞാൻ ഇപ്പൊ പറയും…മറ്റേ സംഭവം നടക്കുന്നതിന് മുന്നേ ആണേൽ നേരെ തിരിച്ചായിരിക്കും…എന്താല്ലേ മനുഷ്യന്റെ ഒരു കാര്യം…
” എന്നാലും… ”
ഞങ്ങളുടെ വാക്കുകൾ കേട്ടിട്ട് പോലും അവൾക്ക് എന്തോ മടി ഉള്ള പോലെ നിന്നു…
” താൻ തന്നോടോ…ഞാനല്ലേ പറയുന്നേ… ”
ഞാൻ വീണ്ടും അവളെ നോക്കി സമ്മതം അറിയിച്ചു…അതോടെ മടിച്ച് മടിച്ച് ആ പെണ്ണിന്റെ കൈയ്യിൽ നിന്നും റോസാപ്പൂ വാങ്ങി ആതിര എനിക്ക് നേരെ നീട്ടി…ഞാൻ അത് ഒരു മടിയും കൂടാതെ വാങ്ങി…അപ്പോൾ തന്നെ ഒരു ചെറിയ ട്യൂണിൽ ഐ ലവ് യൂവും അവളുടെ വായീന്ന് വന്നു…
” അല്ല പിന്നെ ഇത്രേ ഉള്ളൂ…ഇതിലും വലുത് നമ്മൾ റാഗിങ്ങിൽ ചെയ്യുന്നില്ലേ… ”
ഞാൻ ആതിരയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
” ആ അടിപൊളി…അപ്പൊ ഡേറ് കംപ്ലീറ്റ് ചെയ്യ്ത ചേച്ചിക്ക് ഇത് ഞങ്ങടെ വക… ”
കൈയ്യിലിരിക്കുന്ന ഒരു പോപ്പിൻസിൻ്റെ മുട്ടായി ആ ജൂനിയർ പെണ്ണ് ആതിരയ്ക്ക് നേരെ നീട്ടി…അത് അവൾ സ്നേഹത്തോടെ സ്വീകരിച്ചു….
” കഴിഞ്ഞല്ലോ അപ്പൊ വണ്ടി വിട്ടോ മക്കളേ… ”
ഞാൻ ജൂനിയർ പിള്ളേരേ നോക്കി പറഞ്ഞതും പിള്ളേര് റ്റാറ്റയും തന്ന് വിട്ടു…