അത് മനസ്സിൽ പറഞ്ഞ് ചിരിക്കുമ്പോൾ അറിയാതെ ഒരു കുളിരഭവപെടും പോലെ തോന്നി…
” എൻ്റെ പൊന്ന് മഹാദേവാ എൻ്റെ കൊച്ചാഗ്രഹം ഞാൻ പറഞ്ഞോട്ടെ….ഈ നടയിൽ വച്ച് തന്നെ ഭഗവാൻ്റേയും അമ്മ പാരാശക്തിയേയും സാക്ഷിയാക്കി…സർവ്വ അനുഗ്രഹങ്ങളോടെ അവളുടെ കഴുത്തിൽ ഒരു മിന്നുകെട്ടാൻ എനിക്ക് അവസരം തന്നൂടെ…ഈ വായാടിയെ പോന്നു പോലെ ഞാൻ സ്നേഹിച്ചോളം…കാത്തോളാം… എനിക്ക് തന്നൂടെ ഇതിനെ… ”
ഹൃദയത്തിൽ നിന്നും ഭഗവാനോട് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ എൻ്റെ കണ്ഠം ഇടറിയില്ല… വാക്കുകൾ പതറിയില്ല…കാരണം മനസ്സിൽ ഞാൻ ഇന്ന് ഓരോ നിമിഷവും ഇവൾക്കായി എന്തൊക്കെയോ ആയി മാറുകയാണ്…ഒരു പക്ഷെ ഇതാണോ ഭഗവാൻ പാർവതി ദേവിക്ക് നൽകിയ ആ പ്രണയം എന്ന തീവ്ര അനുഭൂതി…അറിയില്ല…
” ഹലോ…എന്താ ഇത്രയ്ക്ക് ഒരു പ്രാർത്ഥന നമ്മുക്ക് പോണ്ടേ… ”
എല്ലായ്പ്പോഴും ഉള്ളപോലെ അവളുടെ വിളിയിൽ വീണ്ടും സ്വബോധത്തിൽ വന്ന ഞാൻ അവളെ നോക്കി ഒരു പുഞ്ചിരി നൽകിയ ശേഷം ഒരിക്കൽ കൂടി എൻ്റെ ഭഗവാനെ വണങ്ങി തിരിഞ്ഞു നടന്നു…പുറകെ അവളും….
” എന്തായിരുന്നു ഇത്രയ്ക്ക് പ്രാർത്ഥിക്കാനുള്ളത്…? ”
തിരിഞ്ഞു നടക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ അവളുടെ ചോദ്യം എന്നെ തേടി എത്തി…
” അതൊക്കെ ഞാനും ഭഗവാനും തമ്മിലുള്ള രഹസ്യം അത് ഇയാളെന്തിനാ അറിയുന്നത്…? ”
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ മറുപടി നൽകിയത് പക്ഷെ പുള്ളിക്കാരിക്ക് പിടിച്ചില്ലാന്ന് തോന്നുന്നു…മുഖം കൊണ്ട് കോപ്രായത്താൽ ശുണ്ഠി കാട്ടി അവൾ നടന്നു കളഞ്ഞു…
” അതേ നമ്മുക്ക് ആ കുളകടവിൽ ഇത്തിരി നേരം ഇരുന്നാലോ…? ”